ഏത് അന്വേഷണത്തിനും ഞങ്ങൾ തയ്യാർ,പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.
- Posted on April 27, 2025
- News
- By Goutham prakash
- 165 Views
പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സൈന്യം പൂര്‍ണമായും പ്രാപ്തരാണെന്നും, കശ്മീരി ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കാന്‍ തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി .ഒമര്‍ അബ്ദുള്ള. അവരുടെ പരാമര്‍ശങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
