ഓർമ്മശക്തിക്കും സ്വരമാധുര്യത്തിനും ഔഷധഗുണങ്ങളേറെയുള്ള വയമ്പ്
- Posted on September 04, 2021
- Ayurveda
- By Deepa Shaji Pulpally
- 758 Views
എന്തൊക്കെയാണ് വയമ്പിന്റെ ഔഷധഗുണങ്ങൾ എന്ന് നോക്കാം.
'അകോറസ് കാലമുസ്' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വയമ്പ് ഭാരതത്തിലും, ബർമ്മയയിലെ മിക്കയിടങ്ങളിലും വളരുന്ന ഒന്നാണ്. ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ ആണ് ഇവ ധാരാളമായി കാണുന്നത്. കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനായി വയമ്പ് പുരാതന കാലം മുതലെ അരച്ചു കൊടുക്കാറുണ്ട്. ഇതിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും, ഓർമശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ശാസ്ത്രീയ പഠനങ്ങളിൽ പറയപ്പെടുന്നു.
മാത്രമല്ല, യൗവനം നിലനിർത്താനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും, കണ്ഠശുദ്ധി നിലനിർത്താനും, ശരീരത്തിലുള്ള ഞരമ്പു രോഗങ്ങളുടെ ചികിത്സയ്ക്കും വയമ്പ് ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിന്റെ കിഴങ്ങിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യം മദ്യത്തിൽ രുചിയും മണവും ഉണ്ടാക്കുന്നതിനായി ചേർക്കാറുണ്ട്. കൂടുതൽ അളവിൽ വയമ്പ് കഴിച്ചാൽ ചർദ്ദി ഉണ്ടാകും.