ചെമ്മീൻ ഗുണശോഷണത്തിന്റെ മൂല്യനിർണയം  സംബന്ധിച്ച പരിശീലനം സിഫ്റ്റിൽ  ആരംഭിച്ചു.

കൊച്ചി, 05 ജനുവരി 2025 : കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിൽ  ചെമ്മീൻ  ഗുണശോഷണത്തിന്റെ മൂല്യനിർണയം  സംബന്ധിച്ച വിഷയത്തിൽ   ദ്വിദിന പരിശീലന പരിപാടി  ആരംഭിച്ചു. എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ)    പ്രോട്ടോക്കോൾ അനുസരിച്ച്  ചെമ്മീനിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രീയധിഷ്ഠിത  മൂല്യനിർണയത്തിൽ (Sensory Analysis) ആവശ്യമായ  സീഫുഡ് സംസ്കരണ വ്യവസായ പ്രൊഫഷണലുകളെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.


 


പരിശീലനത്തിൻ്റെ ഉദ്ഘാടനം സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ  സെക്രട്ടറി ജനറൽ, ഡോ.കെ.എൻ. രാഘവൻ, ഐആർഎസ്  നിർവഹിച്ചു. സമുദ്രോത്പന്ന ഗുണനിലവാരം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും കഴിഞ്ഞ കാലങ്ങളിൽ സമുദ്രോത്പന്ന വ്യവസായം ഗണ്യമായി വളർന്ന് 8 ബില്യൺ ഡോളറിലെത്തുകയും ചെയ്തിരുന്നുവെന്ന്  അദ്ദേഹം ഉദ്ഘാടന  ചടങ്ങിൽ പറഞ്ഞു. ഐ സി എ ർ -സിഫ്ട്  ഡയറക്ടർ ഡോ. ജോർജ് നൈനാൻ ചടങ്ങിൽ  അധ്യക്ഷനായി.


 


സിഫ്ടിലെ ക്വാളിറ്റി അഷ്വറൻസ്  ആൻഡ് മാനേജ്‌മെൻ്റ് വിഭാഗം മേധാവി ഡോ. എ എ സൈനുദ്ധീൻ, സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. ലാലി എസ്.ജെ., ഡോ. പ്രിയ ഇ.ആർ  എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സമുദ്രോത്പന്ന കയറ്റുമതി യൂണിറ്റുകളിൽ നിന്നുള്ള 11 പേർ   പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപഭോക്തൃ സുരക്ഷയും കയറ്റുമതി മാനന്ദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന നിയന്ത്രണ മാർഗ്ഗമായും  ഇന്ദ്രീയധിഷ്ഠിത  മൂല്യനിർണയത്തെ (Sensory Analysis)   വ്യാഖ്യാനിക്കാൻ പരിശീലനത്തിലൂടെ സാധിക്കും.



 സി.ഡി. സുനീഷ്


Author
Citizen Journalist

Goutham Krishna

No description...

You May Also Like