ചുമ,കഫക്കെട്ട്,ദഹനക്കുറവ് എന്നിവയ്ക്ക് വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു ആയുർവേദ ചൂർണം.
- Posted on February 17, 2021
- Ayurveda
- By enmalayalam
- 86 Views
ഈ ചേരുവകൾ എല്ലാം തുല്യ അളവിൽ എടുത്ത് നല്ല രീതിയിൽ പൊടിച്ചെടുക്കണം...

ഇന്നത്തെ കാലത് നിത്യ ജീവിതത്തിൽ പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ആരോഗ്യ പ്രശനങ്ങളാണ് ചുമ,കഫക്കെട്ട്,ദഹനക്കുറവ് എന്നിവയെല്ലാം.സാധാരണയായി ഈ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഗുളികയിലാണ് നമ്മൾ ആശ്വാസം കണ്ടെത്താറുള്ളത്.ഇതിലൂടെ ഒരുപാട് പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്.എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം അകറ്റാനായി വെറും 4 ചേരുവകൾ അടങ്ങിയ ഒരു ചൂർണം കഴിച്ചാൽ മതി..
ഇത് തയ്യാറാക്കാനായി കൽക്കണ്ടം ,ചുക്ക്,കുരുമുളക്,തിപ്പലി എന്നിവയാണ് ആവശ്യമുള്ളത്.ഈ ചേരുവകൾ എല്ലാം തുല്യ അളവിൽ എടുത്ത് നല്ല രീതിയിൽ പൊടിച്ചെടുക്കണം.കൽക്കണ്ടത്തിന്റെ അളവ് ആവശ്യമെങ്കിൽ കൂട്ടാവുന്നതാണ്.കുട്ടികൾക്കൊക്കെ കൊടുക്കുമ്പോൾ കൽക്കണ്ടത്തിന്റെ അളവ് കൂട്ടിയെടുക്കുകയാണെങ്കിൽ അവർക്ക് അത് കഴിക്കാൻ മടിയുണ്ടാവില്ല.രാവിലെയും ഉച്ചയ്ക്കും വൈകിയിട്ടുമാണ് ഈ ചൂർണം കഴിക്കേണ്ടത് മുതിർന്നവർക്ക് കാൽ ടീസ്‌പൂൺ കഴിക്കാം.കുട്ടികൾക്കാണെങ്കിൽ 1/8 ടീസ്‌പൂൺ കൊടുക്കാവുന്നതാണ്. ഇതിനൊപ്പം ചൂടുവെള്ളവും ഇടയ്ക്കിടെ കുടിക്കുന്നതും നല്ലതാണ് .