സ്കൂൾ കോളേജ് വിനോദയാത്രകൾ ഇനി നമുക്ക് ലോ ഫ്ലോറിൽ ആയാലോ

സ്കൂൾ, കോളേജ് വിനോദയാത്രകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വാടകയ്ക്ക് ലഭിക്കും. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾവരെയാണ് ലഭിക്കുക.

സ്കൂൾ, കോളേജ് വിനോദയാത്രകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വാടകയ്ക്ക് ലഭിക്കും. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾവരെയാണ് ലഭിക്കുക.

ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. നാല്, എട്ട്, 12, 16 മണിക്കൂർ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകൾ വാടകയ്ക്ക് നൽകും. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും നിശ്ചിത തുക നൽകണം.

മിനി ബസിന് നാലുമണിക്കൂറിന് 8,800 രൂപയും 16 മണിക്കൂറിന് 20,000 രൂപയും നൽകണം. ഓർഡിനറിക്ക് നാലുമണിക്കൂറിന് 9,250 രൂപയും 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്. ഫാസ്റ്റിന് നാലു മണിക്കൂറിന് 9,500 രൂപയും 16 മണിക്കൂറിന് 23,000 രൂപയുമാണ് ഈടാക്കുക. സൂപ്പർ ഫാസ്റ്റിന് നാലുമണിക്കൂറിന് 9,900 രൂപയാണ് നിരക്ക്. 16 മണിക്കൂറിന് 25,000 രൂപ. സൂപ്പർ എക്സ്പ്രസിന് നാലുമണിക്കൂറിന് 10,250 രൂപയും 16 മണിക്കൂറിന് 26,000 രൂപയും നൽകണം.

എ.സി. ലോ ഫ്ളോറിന് നാലുമണിക്കൂറിന് 11,000 രൂപയും 16 മണിക്കൂറിന് 28,000 രൂപയും വോൾവോ ബസിന് നാലുമണിക്കൂറിന് 15,000 രൂപയും 16 മണിക്കൂറിന് 35,000 രൂപയുമാണ് നിരക്ക്. നാലുമണിക്കൂർ (75 കിലോമീറ്റർ), എട്ടുമണിക്കൂർ (150 കിലോമീറ്റർ), 12 മണിക്കൂർ (200 കിലോമീറ്റർ), 16 മണിക്കൂർ (300 കിലോമീറ്റർ) വീതം ബസുകൾ ഓടും.

Author
Citizen Journalist

Fazna

No description...

You May Also Like