കളരിയിൽ അൽപം കാര്യം

മനുഷ്യന്റെ   പൂർണത   ശാരീരികമായ        വികാസത്തോടൊപ്പം  ആത്മീയ  ഉൽബോധനം   കൂടിയാണ്.   കളരിപ്പയറ്റ്  ശരീരത്തെയും  മനസ്സിനെയും  ശരിയായ  രീതിയിൽ ഏകോപിപ്പിക്കുന്നു. അരബിന്ദോയുടെ   വാക്കുകളനുസരിച്ച്  ശരീരം   ബാഹ്യമായ   പ്രവൃത്തിക്കുള്ള    ഉപകരണം   മാത്രമല്ല , ആന്തരിക പരിവർത്തനം  കൂടിയാണതിന്റെ    ലക്ഷ്യം. കളരിപ്പയറ്റ്   ഭാരത   സംസ്കാരത്തിന്റെ   ഭാഗമാണ്.   വിളക്ക്  കത്തിച്ച്,  ഭൂമി ദേവിയെ     വന്ദിച്ച്,   അർപണ    ബോധത്തോടെ    മനസ്സുറപ്പോടെ   ,  ക്ഷമയോടെ,  അച്ചടക്കത്തോടെ,  ഗുരുവിനെ  മറക്കാതെ   , ശത്രുവിനെപ്പോലും   ചതിക്കരുതെന്ന     പാഠങ്ങളോ തുന്ന,  മനസ്സിനെ    അടക്കാൻ   പഠിപ്പിക്കുന്ന,  ദിനചര്യയുടെ    ഭാഗമായ   മണ്ണിനെ   തൊട്ടറിയുന്ന   നന്മ  നിറഞ്ഞ  സംസ്കാരം.പ്രകൃതിക്കൊപ്പം   ജീവിക്കാൻ   പഠിപ്പിക്കുന്ന, മൂല്യങ്ങൾ    മുറുകെപ്പിടിക്കുന്ന  സംസ്കാരം. ശരീരത്തിലെ  ചക്രങ്ങളെ   വേണ്ട  വിധം  ബാലൻസ്   ചെയ്യിപ്പിക്കുക  വഴി  പഞ്ചഭൂതങ്ങളെ   പ്രാണനിൽ  ശരിയാം വണ്ണം  ലയിപ്പിക്കുന്നു.ശരീരത്തെ  വേണ്ട വിധം   ട്രീറ്റ്  ചെയ്താൽ    അതിന്റെ   അതിശയോക്തി   നിറഞ്ഞ   കഴിവുകൾ  മനസ്സിലാക്കാം.   ആത്മശാന്തി   നേടി   നമ്മെത്തന്നെ    തിരിച്ചറിയാം.  ആധുനിക   ജീവിതത്തിന്റെ   തിരക്കിൽ   ഇതെല്ലാം   നാം  മറന്നു  പോകുന്നു.

പൊള്ളിക്കുന്ന രുചികൾ!!!

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like