സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി തെളിവെടുപ്പ് ഉടനെ
- Posted on October 27, 2024
- News
- By Goutham prakash
- 126 Views
സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി തെളിവെടുപ്പ് 28 ന്

സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിട്ടി മെമ്പര്‍ പി.കെ അരവിന്ദബാബു ഒക്ടോബര്‍ 28 ന് രാവിലെ 11 മുതല്‍ തൃശ്ശൂര്‍ ഗവ. ഗസ്റ്റ്ഹൗസില്‍ തെളിവെടുപ്പ് നടത്തും. അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ 110 (1) പ്രകാരമുള്ള പരാതികള്‍ നല്‍കാം. പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും നടപടി ദൂഷ്യത്തെ പറ്റിയുള്ള പരാതികള്‍, മറ്റു പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകാന്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.