മധുരത്തിനോടുള്ള അമിതാസക്തി എങ്ങനെ കുറക്കാം?
മധുരത്തിനോട് അല്ലെങ്കിൽ ജങ്ക് ഫുഡിനോട് അമിതാസക്തി ഉണ്ടാകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. വിശപ്പും അമിതാസക്തിയും രണ്ടാണ്.
മധുരത്തിനോട് അല്ലെങ്കിൽ ജങ്ക് ഫുഡിനോട് അമിതാസക്തി ഉണ്ടാകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. വിശപ്പും അമിതാസക്തിയും രണ്ടാണ്. ശരീരത്തിന് ഊർജ്ജത്തിന്റെയോ മറ്റ് പോഷകങ്ങളുടെയോ ആവശ്യം വരുമ്പോഴാണ് വിശക്കുന്നത്.എന്നാൽ പലരും വയർ നിറച്ച് ആഹാരം കഴിച്ച ഉടനെ മധുരം തേടി പോകാറുണ്ട്. ഇത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം മൂലമാണ്. ഇത് നാം ബോധപൂർവ്വം തടയാൻ ശ്രമിച്ചാൽ ക്രമേണ അതില്ലാതാകും. മറിച്ച് അമിതാസക്തി തോന്നുമ്പോഴെല്ലാം ജങ്ക് ഫുഡുകൾ ഒരു ശീലമാക്കിയാൽ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
മധുരത്തിനോട് അല്ലെങ്കിൽ ജങ്ക് ഫുഡിനോട് അമിതാസക്തി ഉണ്ടാകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. വിശപ്പും അമിതാസക്തിയും രണ്ടാണ്. ശരീരത്തിന് ഊർജ്ജത്തിന്റെയോ മറ്റ് പോഷകങ്ങളുടെയോ ആവശ്യം വരുമ്പോഴാണ് വിശക്കുന്നത്.എന്നാൽ പലരും വയർ നിറച്ച് ആഹാരം കഴിച്ച ഉടനെ മധുരം തേടി പോകാറുണ്ട്. ഇത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം മൂലമാണ്. ഇത് നാം ബോധപൂർവ്വം തടയാൻ ശ്രമിച്ചാൽ ക്രമേണ അതില്ലാതാകും. മറിച്ച് അമിതാസക്തി തോന്നുമ്പോഴെല്ലാം ജങ്ക് ഫുഡുകൾ ഒരു ശീലമാക്കിയാൽ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
മധുര പലഹാരത്തിനോടുള്ള അമിതാസക്തി കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കാണാറുണ്ട്. സ്ത്രീകളിൽ ഇത് താരതമ്യേനെ കൂടുതലാണ്. ഹോർമോണിന്റെ അസന്തുലിതാവസ്ഥ, നിർജ്ജലീകരണം, ആഹാര രീതികൾ, ഉറക്കമില്ലായ്മ, പിരിമുറുക്കം, അലസമായ ജീവിത രീതി ഇവയെല്ലാം കാരണമാകാറുണ്ട്.
സ്ത്രീകളിൽ PMS അഥവാ മാസമുറയ്ക്ക് തൊട്ടു മുമ്പായി വരാവുന്ന ഹോർമോൺ ഏറ്റക്കുറച്ചിലുകൾ ഇതിന് കാരണമാകാം.പിരിമുറുക്കം കൂടുമ്പോഴും ശരിയായ സുഖനിദ്ര ലഭിക്കാതെ വരുമ്പോഴും മധുരത്തിനോടും മറ്റു കൊഴുപ്പ് കൂടിയ ജങ്ക് ഫുഡ്‌കളോടുമുള്ള അമിതാസക്തി ഉണ്ടാകാം.
മധുരം കൂടുതലടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കൂടുകയും ഇത് തലച്ചോറിൽ ചില രാസമാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. മധുര പലഹാരം കഴിക്കുമ്പോൾ രാസ വസ്തുക്കളായ ഡോപ്പാമിൻ, ഹാപ്പി ഹോർമോണായ സിറോടോണിൻ എന്നിവ തലച്ചോറുത്പാദിപ്പിക്കുന്നു. ഇത് തത്കാലത്തേക്ക് ഒരു സന്തോഷം നൽകുമെങ്കിലും അമിതമായി മധുരം കഴിക്കുന്നത് പല ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, നീർവീക്കം എന്നിവയ്ക്ക് വഴിതെളിക്കും.
ചിലർ പിരിമുറുക്കം കൂടുമ്പോൾ മധുരം, ഉപ്പ്,കൊഴുപ്പ് എന്നിവ കൂടുതലടങ്ങിയ ജങ്ക് ഫുഡുകൾ കൂടുതൽ കഴിക്കാറുണ്ട്. ഇത്തരം ആഹാരം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുകയും സെറോടോണിൻ പോലുള്ള ഹോർമോണുത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് നൈമിഷികമായ ഒരു സന്തോഷം നല്കുന്നു. പക്ഷെ ഇതൊരു ദീർഘകാലത്തേക്ക് തുടരുന്നത്. ഇത്തരം രുചികളുടെ ത്രഷോൾഡ് കൂട്ടുകയും തൽഫലം കൂടുതൽ അളവിൽ ഇവ കഴിക്കാൻ അവരെ തലച്ചോർ പ്രേരിപ്പിക്കുന്നു. അതിനാൽ പിരിമുറുക്കം ഉള്ളവർ അത് മനസ്സിലാക്കുകയും അത് കുറയ്ക്കാനുള്ള ആരോഗ്യകരമായ വഴികൾ കണ്ടുപിടിക്കേണ്ടതുമാണ്.
മധുരത്തിനോടുള്ള അമിതാസക്തി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ
1.ആഹാരം കൃത്യമായ ഇടവേളയിൽ കഴിക്കുക-ആഹാരം കൃത്യമായ ഇടവേളയിൽ സമീകൃതമായി കഴിക്കുക. വിശന്നിരിക്കുന്നതും അന്നജം മാത്രമടങ്ങിയ ആഹാരം കഴിക്കുന്നതുമെല്ലാം അമിതാസക്തിക്ക് കാരണമാകാം.
2.ഹെൽത്തി പ്ലേറ്റ് മാതൃക സ്വീകരിക്കുക-പ്രധാന ഭക്ഷണങ്ങളായ പ്രാതൽ, ഉച്ചയൂണ്, അത്താഴം എന്നിവ മുടങ്ങാതെ കഴിക്കുക. ഇതിന് ഹെൽത്തി പ്ലേറ്റ് മാതൃക സ്വീകരിക്കുക.അതായത് പ്ലേറ്റിൽ പകുതി പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക, കാൽഭാഗം തവിടോടു കൂടിയ ധാന്യങ്ങളുടെ പലഹാരമോ, ചോറോ ആവാം, ബാക്കി കാൽഭാഗം മാംസ്യം പ്രദാനം ചെയ്യുന്ന നോൺവെജ് ഭക്ഷണങ്ങളോ, പയറുപരിപ്പ് വർഗ്ഗങ്ങളോ ആവാം. ആവശ്യാനുസരണം നാരുകളടങ്ങിയതും, മാംസ്യമടങ്ങിയതുമായ ഹെൽത്തി പ്ലേറ്റ് മാതൃകയിൽ ആഹാരം കഴിക്കുന്നത് അമിതാസക്തി കുറയ്ക്കാനുതകുന്നു.
3.മൈൻഡ് ഫുൾനസ്സ് പരിശീലിക്കുക-നാം കഴിയ്ക്കുന്ന ആഹാരം ശരീരത്തിനെയും, മനസ്സിനെയും പോഷിപ്പിക്കുന്നതാകണം. ജങ്ക് ഫുഡുകൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഹാനികരമാകുന്നതു മാത്രമല്ല നമ്മുടെ ഊർജസ്വലതയെ കുറയ്ക്കുകയും ചെയ്യുന്നു. കഴിക്കുന്നതിന് മുൻപായി ഇത് ആലോചിക്കുകയാണെങ്കിൽ തീർച്ചയായും മധുരത്തിനോടുള്ള ആസക്തി കുറയ്ക്കുന്നു. മാത്രമല്ല നാം ഓർക്കേണ്ട മറ്റൊരു കാര്യം വളരെ കുറച്ചു സമയം അതായത് ഒരു നിമിഷത്തിലും കുറവ് മാത്രമേ ഈ പറഞ്ഞ മധുരം നമ്മുടെ നാവിൽ ഇരിക്കുകയും നമുക്ക് നൈമിഷികമായൊരു സന്തോഷം തരുകയും ചെയ്യുന്നുള്ളു. അതിനാൽ ചെറിയ അളവിൽ വല്ലപ്പോഴും ആവാം, അതിനടിമകളാകരുത്.
4.വ്യായാമം ശീലമാക്കാം-വ്യായാമം ചെയ്യുമ്പോൾ മേല്പറഞ്ഞ രാസവസ്തുക്കളായ സെറോടോണിൻ, ഡോപ്പമിൻ മുതലായവ നമ്മുടെ തലച്ചോറുത്പാദിപ്പിക്കുന്നു. ഇത് അമിതാസക്തി കുറയ്ക്കാനുതകുന്നു. മാത്രമല്ല വ്യായാമം ജീവിതചര്യയുടെ ഭാഗമാകുമ്പോൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ അനുവർത്തിക്കാനും ആസക്തി കുറയ്ക്കാനും പ്രേരിതരാകുന്നു
5.ആരോഗ്യദായകമായ ലഘുഭക്ഷണങ്ങൾ സംഭരിക്കുക-മിക്കവാറും ലഘുഭക്ഷണങ്ങളാണ് പലരുടെയും ദുർബലത. ലഘുഭക്ഷണങ്ങളാവാം, പക്ഷെ അവ ആരോഗ്യദായങ്ങളാവണം. ഇടനേരങ്ങളിൽ പഴവർഗ്ഗങ്ങൾ, മിതമായ അളവിൽ നട്സ്, ഉണങ്ങിയ പഴങ്ങൾ, സംഭാരം, സാലഡുകൾ, പച്ചക്കറി ജ്യുസുകൾ, ഉപ്പിട്ട നാരങ്ങവെള്ളം എന്നിവ വിശപ്പടക്കാനും പോഷകങ്ങൾ പ്രദാനം ചെയ്യാനും മധുരത്തിനോടുള്ള ആസക്തി കുറയ്ക്കാനുമുതകുന്നു. ആയതിനാൽ വീട്ടിലും, ജോലി ചെയ്യുന്നവർ അത്തരം സ്ഥലങ്ങളിലും ഇത്തരം ലഘു ഭക്ഷണങ്ങൾ സംഭരിക്കുക.
6.പോഷകക്കുറവില്ലെന്നുറപ്പു വരുത്തുക- നമ്മുടെ ശരീരത്തിനാവശ്യമായ ജലം, വിറ്റാമിനുകൾ, മിനലറുകൾ എന്നിവയുടെ അഭാവത്തിൽ മധുരത്തിനോടുള്ള ആസക്തി ഉണ്ടാവാം. നിർജ്ജലീകരണം, അമിതമായ അളവിൽ സോഡിയം അടങ്ങിയ പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും കഴിയ്ക്കുക, മഗ്നീഷ്യത്തിന്റെ അഭാവം ഇവയെല്ലാം കരണങ്ങളാകാം. സംശയമുള്ള സാഹചര്യത്തിൽ ഒരു ഡോക്ടറിന്റെയോ, ഡയറ്റീഷ്യന്റെയോ സഹായത്തിൽ അത്തരം പ്രശ്‌നമില്ലെന്ന് ഉറപ്പ് വരുത്തുക.