കേക്ക് നിർമാണം , "ഈ ക്രിസ്തുമസിന് വീട്ടിലിരുന്ന് മികച്ച വരുമാനം നേടാം "

കേക്കിന്റെ രുചിയേക്കാൾ ഉപരിയായി അതിന്റെ ബിസിനസ് സാധ്യതയാണ് ഇന്ന് കൂടുതൽ പ്രാധാന്യം . രുചികരമായ കേക്ക് നിർമാണത്തിലൂടെ ഇന്ന് കേരളത്തിലെ വീട്ടമ്മമാർ നേടുന്നത് പതിനായിരക്കണക്കിന് രൂപയാണ്. മടുപ്പില്ലാത്ത ഒരു ജോലി, രുചിയുടെ കാര്യത്തിൽ പലവിധ പരീക്ഷണങ്ങളും ആകാം, ഒപ്പം ഡിസൈനർ കേക്ക് എന്ന വിപണി കൂടി പിടിച്ചടക്കാൻ കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല.

 500ഗ്രാം പ്ലം കേക്ക് ഉണ്ടാക്കാനുള്ള വിദ്യ ഈ വീഡിയോയിലൂടെ പഠിക്കാം 


വിദേശരാജ്യത്ത് നിന്ന് വന്ന ശീലമാണ് എങ്കിലും ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്‌സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും.ഡിസൈനർ കേക്ക് നിർമാണമാണ് വരുമാനം കൂടുതലായി നേടിത്തരിക. കഴിഞ്ഞകുറച്ചു കാലം മുൻപ് വരെ സാധാരണ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ള കേക്കുകൾക്കായിരുന്നു പ്രിയമത്രയും. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ, രുചി വൈവിധ്യങ്ങൾക്ക് അനുസൃതമായി ആകൃതിയിലും ജനങ്ങൾ വ്യത്യാസം ആഗ്രഹിക്കുന്നു.

സാധാരണകേക്കുകളെ അപേക്ഷിച്ച് കൂടുതൽ വരുമാനം നേടാൻ ആകും എന്നതും ഡിസൈനർ കേക്കുകളുടെ പ്രത്യേകതയാണ്. ഒരുകിലോ , രണ്ടു കിലോ തൂക്കത്തിലുള്ള കേക്കുകളാണ് കൂടുതലും വിറ്റുപോകുന്നത് .കേരളത്തിൽ  ഒരു കിലോക്ക് 600 രൂപക്ക് മുകളിലാണ് വിലവരുന്നത്. വലിയരീതിയിലുള്ള ആഘോഷങ്ങൾക്ക് വലിയകേക്കുകളുടെ ഓർഡറും ലഭിക്കുന്നു.

കേക്കിന്റെ ഫ്ലേവറിനും പ്രകൃതിക്കും രുചിക്കും അനുസരിച്ചാണ് കേക്കിന്റെ വില വരുന്നത്.  ഇതിൽ 50 ശതമാനത്തോളം ലാഭം നേടുന്നവരും ഉണ്ട്. .സ്വന്തം ബ്രാൻഡിൽ കേക്കുകൾ ഓൺലൈൻ വഴി വിറ്റ് പണം നേടുന്നവർ ധാരാളമാണ്. ഫേസ്‌ബുക്ക് വഴി കേക്ക് വില്പന നടത്തുന്ന വീട്ടമ്മമാരും ധാരാളം . ക്രിസ്തുമസ് – പുതുവത്സരക്കാലത്ത് കേക്കിന്റെ ചെലവ് മുൻനിർത്തി കേക്ക് നിർമാണം പഠിക്കുകയാണ് എങ്കിൽ ലാഭം കൊയ്യാം. വീട്ടമ്മമാർക്ക് സൈഡ്  ബിസിനസ് ആയും കേക്ക് നിർമാണം കൊണ്ട് പോകാം.

 

Author
ChiefEditor

enmalayalam

No description...

You May Also Like