പഴങ്ങളുടെ രാജ്ഞി മാംഗോസ്റ്റിൻ
- Posted on July 23, 2021
- Health
- By Deepa Shaji Pulpally
- 967 Views
ഇന്ന് മാംഗോസ്റ്റിൻ കേരളത്തിൽ വിപുലമായി കൃഷി ചെയ്തുവരുന്നുണ്ടെങ്കിലും, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മലയാളി മാംഗോസ്റ്റിനെ കുറിച്ച് കേട്ടിട്ടുള്ളത്
തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നാണ് മാംഗോസ്റ്റിന്റെ ഉത്ഭവം. ഉഷ്ണമേഖല നിത്യഹരിത വൃക്ഷമായ മാംഗോസ്റ്റിൻ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കാണുന്ന ഒന്നാണ് പർപ്പിൾ മാംഗോസ്റ്റിൻ.
കട്ടിയുള്ളതും, വെളുത്തതുമായ ചർമത്തോട് കൂടിയ വളരെ സുഗന്ധമുള്ള മാംസമാണ് മാംഗോസ്റ്റിനുള്ളത്. ഇത് മധുരമുള്ളതും വാഴപ്പഴത്തിന്റെ രുചിയോട് സാമ്യമുള്ളതുമാണ്. ഐസ്ക്രീം, ജാം എന്നിവ ഉണ്ടാക്കാൻ ഈ പഴം ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
പഴങ്ങളുടെ രാജ്ഞിയായ മാംഗോസ്റ്റിന് നിരവധി ഔഷധഗുണങ്ങളുണ്ട്. വിറ്റാമിൻ.B, വിറ്റാമിൻ C, ഇരുമ്പ്, കാൽസ്യം എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാൻക്രിയാറ്റിക് ട്യൂമർ (പി. സി )വളർച്ചയെ തടയുന്ന അതിനുള്ള കഴിവ് മാംഗോസ്റ്റിനുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റിലെ പുരുഷന്മാരിലും, സ്ത്രീകളിലും പാൻക്രിയാറ്റിക് ക്യാൻസറുമായി(പി.സി) ബന്ധപ്പെട്ട് മരണത്തിന്റെ പഠനം നടത്തിയപ്പോൾ പിസി സെല്ലുകളു ടെ പ്രവർത്തനക്ഷമത തടയുന്നതിനുള്ള കഴിവ് മാംഗോസ്റ്റിന് ഉണ്ടെന്ന് കണ്ടെത്തി. പാൻക്രിയാറ്റിക് ക്യാൻസർ(പി.സി) ഉള്ള രോഗികൾ മാംഗോസ്റ്റിൻ കഴിക്കുന്നത് കീമോതെറാപ്പിക്ക് സമ്മാനം ഫലം ചെയ്യുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇന്ന് മാംഗോസ്റ്റിൻ കേരളത്തിൽ വിപുലമായി കൃഷി ചെയ്തുവരുന്നുണ്ടെങ്കിലും, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മലയാളി മാംഗോസ്റ്റിനെ കുറിച്ച് കേട്ടിട്ടുള്ളത്.