സംരംഭകർക്ക് ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ: വ്യവസായ വകുപ്പിന് കീഴിലുള്ള വരവൂർ വ്യവസായ എസ്റേററ്റിൽ സംരംഭം ആരംഭിക്കുന്നതിനായി ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രകൃതിസൗഹൃദ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിക്കുന്നത്. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, റെഡിമെയ്ഡ് ഗാർമെന്റ്സ്, സിഎൻസി ഇലക്ട്രോണിക്സ് തുടങ്ങിയ സംരംഭങ്ങൾക്ക് മുൻഗണന. സംരംഭകർ www.industry. Kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ കെട്ടിടത്തിന്റെ സൈറ്റ് പ്ലാൻ, സ്ഥാപന ഉടമസ്ഥത തെളിക്കുന്ന രേഖകൾ, പദ്ധതി രേഖ, ഫീസ് അടച്ച ചലാൻ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 10. ഫോൺ 0487 2361945, 2360847

Author
Citizen Journalist

Fazna

No description...

You May Also Like