ദി കംപ്ലീറ്റ് മേക്ക് അപ്പ് വർക്ക്ഷോപ്പ്
- Posted on June 27, 2025
- News
- By Goutham prakash
- 573 Views
*സി.ഡി. സുനീഷ്.*
കേരള സംഗീത നാടക അക്കാദമിയുടെ ചമയപ്പുര മേക്ക്അപ്പിൻ്റെ കംപ്ലീറ്റ് പഠനകളരി തന്നെയായിരുന്നു. ക്യാമ്പ് ഡയരക്ടർ പട്ടണം റഷീദാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. പ്രോസ്തെറ്റിക് മേക്ക്അപ്പ് ,തിയേറ്റർ മേക്ക് അപ്പ്, ഫാഷൻ മേക്ക്അപ്പ് , പിരിയോഡിക് മേക്ക് അപ്പ്, ക്ലാസ്സിക്കൽ ഡാൻസ് മേക്ക് അപ്പ് കഥകളി മേക്ക് അപ്പ്, കൂടിയാട്ടം മേക്ക്അപ്പ് , കേരളനടനം മേക്ക്അപ്പ് എന്നിങ്ങനെ വിവിധ രീതിയിലുള്ള മേക്ക് അപ്പുകളെ കുറിച്ച് തിയറിയും പ്രാക്ടിക്കൽ ക്ലാസ്സുകളും നിറഞ്ഞതായിരുന്നു വർക്ക്ഷോപ്പ്. ടെക്നോളജിയും നവീന സാധ്യതകളും സമന്വയിച്ച് രൂപകല്പന ചെയ്ത വർക്ക്ഷോപ്പിലേക്ക് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പഠിതാക്കളാണ് പങ്കെടുത്തത്. ഏഴു ദിവസം നീണ്ട റെഡിഡൻഷ്യൽ വർക്ക്ഷോപ്പിൽ ക്ലാസ്സിക്കൽ ഡാൻസ്, റാമ്പ് വാക്ക്, എന്നിവയും ഉണ്ടായിരുന്നു.
