ഈ 'കടൽ സുന്ദരികളെ' ഇനി കൃത്രിമമായി പ്രജനനം നടത്താം- സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യയുമായി സി.എം.എഫ്.ആർ.ഐ

കൊച്ചി

സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക

 നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ

 സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന

 വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ

 ഡാംസെൽഗോബി വിഭാഗങ്ങളിൽപെട്ട രണ്ട്

 മീനുകളുടെ കൃത്രിമവിത്തുൽപാദനം

 സിഎംഎഫ്ആർഐ വിജയകരമായി

 പൂർത്തിയാക്കിഅക്വേറിയങ്ങളിലെ കടൽ

 സുന്ദരികളായിഅറിയപ്പെടുന്ന അസ്യൂർ

 ഡാംസെൽഓർണേറ്റ് ഗോബി എന്നീ

 മീനുകളുടെ വിത്തുൽപാദന

 സാങ്കേതികവിദ്യയാണ്സിഎംഎഫ്ആർഐയു

ടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ

 ഗവേഷകർ വികസിപ്പിച്ചത്.




അക്വേറിയം ഇനങ്ങളിൽ

 ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ

 പ്രേമികളുടെ ഇഷ്ട മീനുകളുമാണ് ഇവ രണ്ടും.

 ആകർഷകമായ വർണങ്ങളും ചലനങ്ങളിലെ

 ചടുലതയുമാണ് ഇവയെ അക്വേറിയം

 മീനുകളിലെ സുന്ദരികളാക്കി മാറ്റുന്നത്.

 കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ

 ഡാംസലിന്റെ ആവാസകേന്ദ്രംകടുംനീല-മഞ്ഞ

 നിറങ്ങളും നീന്തുന്നരീതികളുമാണ് പ്രധാന

 ആകർഷണീയതഅമിത ചൂഷണഫലമായി

 വംശനാശഭീഷണിക്കരികിലാണ്ഒരു മീനിന് 

350 രൂപവരെയാണ് ഇതിന്റെ വിലവിദേശ

 വിപണിയിൽ മീനൊന്നിന് 25 ഡോളർ വരെ

 ലഭിക്കും.



മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ്

 ഓർണേറ്റ് ഗോബിതിളങ്ങുന്ന കണ്ണുകളും

 നീലയും തവിട്ട്-ചുവപ്പ്-വെള്ളനിറങ്ങളിലുള്ള

 പുള്ളികൾ കൊണ്ട് അലങ്കരിച്ച ശരീരവുമാണ്

  മീനിന്റെ ദൃശ്യഭംഗി കൂട്ടുന്നത്.

 കൗതുകകരമായ ചലനങ്ങളുംപെരുമാറ്റവും

 കാരണം ടാങ്കുകളിൽ കാഴ്ചക്കാരെ

 ആകർഷിക്കുംഅക്വേറിയങ്ങളിൽ അടിയുന്ന

 മണൽ തുടച്ചെടുത്ത് ടാങ്കുകളെവൃത്തിയായി

 സൂക്ഷിക്കുന്നതിലും മിടുക്കിയാണ്മീനൊന്നിന്

 250 രൂപവരെ വിലയുണ്ട്.



ഉൽപാദനം കൂട്ടാനും കടലിൽ ഇവയുടെ

 അമിതചൂഷണം തടയാനും

 സിഎംഎഫ്ആർഐയുടെ പ്രജനന

 സാങ്കേതികവിദ്യവഴിയൊരുക്കുംകടലിലെ 

റീഫ് ആവാസവ്യസഥയെ സംരക്ഷിച്ച്

 നിർത്താനുമാകും.


 


അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ

 കർഷകർക്കും ഇവയുടെ വിത്തുൽപാദനം

 സ്വന്തമായി നടത്താവുന്ന

 രീതിയിൽസാങ്കേതികവിദ്യ

 സിഎംഎഫ്ആർഐ ആവശ്യാക്കാർക്ക്

 കൈമാറും മേഖലയിലുള്ളവർക്ക്

 സാങ്കേതികവിദ്യ

 എളുപ്പത്തിൽഉപയോഗപ്പെടുത്തുന്നതിനുള്ള

 പ്രോട്ടോകോളും സിഎംഎഫ്ആർഐ

 വികസിപ്പിച്ചിട്ടുണ്ട്കർഷകരിലേക്ക്

 വ്യാപകമായി സാങ്കേതികവിദ്യ

 കൈമാറുന്നതിനും അവരെ

 പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആർഐ

 ഒരുക്കമാണെന്ന് വിഴിഞ്ഞംപ്രാദേശിക കേന്ദ്രം

 മേധാവി ഡോ ബി സന്തോഷ് പറഞ്ഞു.  




ഉയർന്ന ആവശ്യകതയും വിപണി മൂല്യവും

 താരതമ്യേന കുറഞ്ഞ ഉൽപാദനച്ചെലവുമാണ്

  മീനുകൾക്ക്അതിനാൽഇവയുടെ

 വിത്തുൽപാദനവും വിപണിയും സംരംഭകരെ

 ആകർഷിപ്പിക്കുന്നതാണ്.

 സിഎംഎഫ്ആർഐയുടെ

 സാമ്പത്തികസാധ്യതാപഠനപ്രകാരം,

24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം

 ഉൽപ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുൽപാദന

 യൂണിറ്റിൽ നിന്ന്ഏകദേശം 12 ലക്ഷം രൂപ

 വാർഷിക വരുമാനമുണ്ടാക്കാനാകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like