സവാളയുടെ ഈ ഔഷധ ഗുണങ്ങൾ അറിയാതെ പോകരുതേ...
- Posted on January 10, 2021
- Health
- By enmalayalam
- 666 Views
കറികൾക്ക് സ്വാദ് കൂട്ടുക മാത്രമല്ല ഒരുപാട് ഔഷധ ഗുണങ്ങളും ഉള്ള ഒന്നാണ് സവാള.

കറികൾക്ക് സ്വാദ് കൂട്ടുക മാത്രമല്ല ഒരുപാട് ഔഷധ ഗുണങ്ങളും ഉള്ള ഒന്നാണ് സവാള.
സൾഫർ ഘടകങ്ങൾ അടങ്ങിയിട്ടുള്ള സവാള രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയഗതം വരാനുള്ള സാധ്യത കുറയ്ക്കുന്നു.കൂടാതെ സവാളയിലുള്ള ക്വർസെറ്റിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്.വിറ്റാമിന് സി കൊണ്ട് സമ്പുഷ്ടമായ സവാള രോഗ പ്രതിരോധ ശേഷിയും പ്രധാനം ചെയ്യുന്നു
സവാളയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.ഇവ മാരക രോഗങ്ങൾ വരെ പ്രതിരോധിക്കുന്നു.സവാളയിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് സൾഫൈഡ് എന്ന പദാർദ്ധം വിളർച്ച പരിഹരിക്കാൻ സഹായിക്കുന്നു.മലബന്ധം,പൈൽസ് എന്നിവയ്ക്ക് ഔഷധമായി പച്ച സവാള കഴിക്കാം.കൂടാതെ ഉറക്ക കുറവ്,സന്ധിവേദന,പല്ലുവേദന,ദഹനപ്രശ്നനങ്ങൾ എന്നിവയ്ക്കും സവാള രോഗ ശമനിയാണ്.