വർക്കലയിൽ അമ്പത്തിയേഴ് കാരൻ വെട്ടേറ്റ് മരിച്ചു.
- Posted on March 14, 2025
- News
- By Goutham Krishna
- 38 Views

വര്‍ക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്ത് വെട്ടേറ്റ് മരിച്ചു. സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭര്‍ത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേര്‍ന്നാണ് ആക്രമിച്ചത്. സുനില്‍ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.
കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്ത് വെട്ടേറ്റ് മരിച്ചു. സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭര്‍ത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേര്‍ന്നാണ് ആക്രമിച്ചത്. സുനില്‍ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.