വൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച കർഷക - കുംഭയെ തേടി സർക്കാരിന്റെ പ്രത്യേക പുരസ്കാരം എത്തി.

സ്കൂളിൽ ഒന്നും പോകാൻ സാധിച്ചില്ല. ആർക്കും ബാധ്യത ആവണ്ട എന്ന ലക്ഷ്യത്തോടെ അവർ ചെറുപ്പം തുടങ്ങി പണികൾ എടുത്തിരുന്നു

വയനാട് വെള്ളമുണ്ട സ്വദേശിയായ കുംഭ അരയ്ക്കു താഴേക്ക് പോളിയോ ബാധിച്ച്  ജന്മനാ തളർന്നതാണ്. സ്കൂളിൽ ഒന്നും പോകാൻ സാധിച്ചില്ല. ആർക്കും ബാധ്യത ആവണ്ട എന്ന ലക്ഷ്യത്തോടെ അവർ ചെറുപ്പം തുടങ്ങി പണികൾ എടുത്തിരുന്നു.മുതിർന്നപ്പോഴും ഒരു കൈ നിലത്തുകുത്തി മറ്റേ കൈകൊണ്ട് തൂമ്പയെടുത്ത്, അവർ മണ്ണിൽ കിളച്ച് കൃഷിപ്പണികൾ ചെയ്തുപോന്നു.

കുങ്കൻ ആണ് കുംഭയുടെ ഭർത്താവ്. അദ്ദേഹത്തിന് ഹൃദയവാൽവിന്  തകരാർ ആയതോടെ ഭർത്താവിന്റെ പരിചരണവും കുംഭ ഏറ്റെടുത്തു. എന്നാൽ ആറു വർഷം മുമ്പ് ഭർത്താവ് മരിച്ചു ഒരു മകൻ ഉള്ളത് പ്ലസ് ടു കഴിഞ്ഞു.70 - ആം  വയസ്സിലും പോളിയോ ബാധിച്ച് അരയ്ക്കു താഴേക്ക് പൂർണമായും തളർന്ന ഈ ആദിവാസി വീട്ടമ്മ വിധിയോടു മന്ദഹസിച്ചു പാടത്തും, പറമ്പിലും കൃഷി ഇറക്കുകയാണ്.

ഇപ്പോൾ അവർക്ക് ബാധിച്ച അർബുദത്തെ യും വകവയ്ക്കാതെയാണ് ഏത് ഇടവഴിയിലൂടെയും ഇഴഞ്ഞുനീങ്ങി കൃഷി പണിയെടുത്ത് വിധിയെ തോൽപ്പിച്ചു കൊണ്ടിരിക്കുന്നത്.നിരവധി സംഘടനകൾ അവരുടെ ഈ ജീവിത വിജയത്തിൽ അവർക്ക് കരുത്തും, പ്രോത്സാഹനവും നൽകുകയുണ്ടായി അവരെ ആദരിച്ചു.

എന്നാൽ ഈ കർഷകർക്ക് ഇപ്പോൾ സർക്കാരിനെയും പ്രത്യേക  പുരസ്കാരം ലഭിച്ചിരിക്കുകയാണ്.കഠിനാധ്വാനത്തിലൂടെ അതിലേറെ തന്റെ വിധിക്കു മുമ്പിൽ മനസ്സാന്നിധ്യത്തോടെ, നിറ പുഞ്ചിരിയുമായി ജീവിതം കതിർ അണിയിച്ച , കുംഭയക്ക് പാടത്തും, പറമ്പിലും  പണിയെടുക്കുന്ന ഓരോ കർഷകനും  ബിഗ് സല്യൂട്ട്.


ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ...Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like