ആഗോള ക്രൈസ്തവ സഭയ്ക്ക് ഇന്ന് ദനഹാ തിരുനാൾ - പിണ്ടി തിരുനാൾ.

ജനുവരി 6- ആഗോള ക്രൈസ്തവർ ദനഹാ തിരുനാൾ ആയി ആചരിച്ചു പോരുന്നു.


 ബെത്ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെകാണാൻ പൗരസ്ത്യ ദേശത്തു നിന്നും ജ്ഞാനികൾ വന്നതിന്റെ  ഓർമ്മപ്പെടുത്തലാണ് ദനഹാ തിരുനാൾ  പാശ്ചാത്യ സഭകൾ ആചരിച്ചുപോരുന്നത്. ജോർദാൻ നദിയിൽ മാമോദിസ സ്വീകരിച്ചതിന്റെ  അനുസ്മരണമാണ് പൗരസ്ത്യസഭകൾ തിരുനാളായി ആഘോഷിച്ചുവരുന്നത്.


എപ്പിഫനി, ടിയോഫനി, ദ നഹ,എന്നീ സുറിയാനി വാക്കുകളുടെ അർത്ഥം " ഉദയം, സാക്ഷാൽക്കാരം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്.യേശുവിന്റെ ജനനം,  ജോർദാൻ നദിയിലെ മാമോദിസ,കാനായിലെ കല്യാണ വിരുന്ന്, പരസ്യജീവിതം എന്നിവയെല്ലാം എപ്പിഫനി അനുസ്മരിക്കുന്നു.

 കേരളത്തിൽ സീറോ മലബാർ സഭ യേശുവിന്റെ മാമോദിസ അനുസ്മരണത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന ധനഹാ തിരുനാളിന് പിണ്ടിപെരുന്നാൾ -രാക്കുളി പെരുന്നാൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like