വാനില - സുഗന്ധ വ്യഞ്ജനങ്ങളിൽ കേമൻ.

ഇങ്ങനെ സംസ്കരിക്കുന്ന വാനിലക്ക് സുഗന്ധം കൂടിക്കൂടി വരുന്നു...

ഭക്ഷണ സാധനങ്ങൾക്ക് മണവും,രുചിയും,സുഗന്ധവും നൽകുന്ന സത്ത് അടങ്ങിയ കായ്കൾ ആണ് വാനില കേക്ക് ഐസ്ക്രീം എല്ലാത്തിലും രുചിയും,സുഗന്ധവും ലഭിക്കുന്നതിന് വാനില സത്ത് ചേർക്കുന്നു.കൂടാതെ പലഹാര നിർമ്മാണത്തിലും,കോസ്മെറ്റിക് രംഗത്തും വാനില ഉപയോഗിക്കുന്നു.ഓർക്കിഡ് വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് വാനില.ചൂടും,ഇടയ്ക്കിടയ്ക്ക് മഴയുമുള്ള കാലാവസ്ഥയിൽ ഇവ ധാരാളമായി തഴച്ചുവളരുന്നു.ജൈവാംശം ഉള്ള മണ്ണും,തണലും വാനിലയുടെ വളർച്ചയ്ക്ക് വളരെ ആവശ്യമാണ്.

വാനില  വള്ളികൾ ശരിയായ രീതിയിൽ പടർത്തി വളർത്തിയെടുത്ത്, താങ്ങായി ശീമക്കൊന്ന, മുരിക്ക് ഇവയിൽ കയറി വിട്ടാണ് സസ്യം വളർത്തിയെടുക്കുന്നത്.താങ്ങു മരങ്ങൾ കൂടി വളർന്നു വരുന്ന വാനില ലൂസിങ് സിസ്റ്റത്തിലൂടെ വീണ്ടും താഴേക്ക് കൊണ്ടുവന്ന,മണ്ണിൽ എത്തുന്നതിനു മുമ്പ് തന്നെ,വീണ്ടും താങ്ങ് മരങ്ങളിലേക്ക് തിരിച്ചുവിടുന്നു. ഈ പ്രക്രിയ വീണ്ടും തുടർന്ന് വള്ളികൾ വളർത്തിയെടുക്കുന്നു.


 ഇനി വാനിലയിൽ പൂക്കൾ ആയാലോ !!!പൂക്കളുടെ രൂപ വ്യത്യാസം മൂലം സ്വയം പരാഗണം നടക്കുകയില്ല.അതിനാൽ തന്നെ കൃത്രിമപരാഗണം ആണ് നടത്തി കൊടുക്കുന്നത്.രാവിലെ ആറ് മണി മുതൽ, ഉച്ചയ്ക്ക് ഒരു മണി വരെയാണ് വാനില പൂക്കളിൽ ഉള്ള പൂമ്പൊടി എടുത്ത് പരാഗണം ചെയ്യേണ്ടത്.പരാഗണം ചെയ്ത പൂവ് കൊഴിയാതെ നാലുദിവസം നിൽക്കുകയാണെങ്കിൽ വിജയിച്ചു എന്ന് മനസ്സിലാക്കാം.


വാനില ബീൻസ് പാകമാകാൻ 9 -മുതൽ 11-  മാസം വരെ എടുക്കും.വാനില ബിൻസ് താഴെ അറ്റത്തുനിന്ന് ചെറിയ തരത്തിൽ മഞ്ഞനിറം തുടങ്ങുമ്പോൾ മൂപ്പ് എത്തിയ ഇത്തരം കായ്കൾ പറിച്ചെടുക്കുന്നു.മൂപ്പെത്തിയ കായ്കൾ 65 - ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ മുക്കി,തോർത്തിയെടുത്ത് കമ്പിളിയിൽ പൊതിഞ്ഞ് തടി പെട്ടിയിൽ സൂക്ഷിച്ചു വെക്കണം.അടുത്ത ദിവസം ഈ വാനില ബീൻസ് കമ്പിളിയിൽ തന്നെ നിവർത്തിയിട്ട് വെയിൽ കൊള്ളിക്കണം.വീണ്ടും കമ്പിളിയിൽ തന്നെ പൊതിഞ്ഞു വെച്ച് വെയിൽ കൊള്ളിക്കണം.

ഇങ്ങനെ അഞ്ചാറ് ദിവസം ഈ പ്രക്രിയ തുടരണം.പിന്നീട് വായുസഞ്ചാരമുള്ള മുറികളിൽ തടികൊണ്ടുള്ള ഷെൽഫിൽ 30 മുതൽ 25 ദിവസം വരെ വീണ്ടും വരുത്തിവെച്ച്  ഉണക്കിയെടുക്കണം.പാകമായ വാനിലകൾ 

50-  100 എണ്ണം ഒന്നിച്ച് നൂലുകൊണ്ട് കെട്ടി, മെഴുക് കടലാസിൽ പൊതിഞ്ഞ്, വീണ്ടും കമ്പിളിക്കുള്ളിൽ പൊതിഞ്ഞ് മൂന്ന്  - നാല് മാസം വരെ സംസ്കരണത്തിനായി സൂക്ഷിച്ചുവെക്കുന്നു.ഇങ്ങനെ സംസ്കരിക്കുന്ന വാനിലക്ക് സുഗന്ധം കൂടിക്കൂടി വരുന്നു.നന്നായി ഇതുപോലെ സംസ്കരിച്ചെടുത്ത കായ്കൾക്ക് തവിട്ടുനിറം ആയിരിക്കും.ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന വാനില  ആണ് വിപണിയിൽ സുഗന്ധ കേമനായി തിളങ്ങുന്ന താരമായി നിൽക്കുന്നത്.


വാനില സ്പോഞ്ചു കേക്ക് ഉണ്ടാക്കാം - ചരിത്രത്തിൽ ഇടം നേടിയ ഒരു കേക്കിന്റെ കഥയും

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like