കിവി - ലോകത്തിൽ ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ള പഴം
- Posted on September 07, 2021
- Health
- By Deepa Shaji Pulpally
- 758 Views
കിവിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്വാദിഷ്ടമായ, പുളിരസത്തോടു കൂടിയുള്ള കിവിയുടെ ജന്മദേശം തെക്കൻ ചൈനയാണ്. 1904 - ൽ ഒരു അധ്യാപകൻ ചൈനയിൽ നിന്നും കിവി പഴത്തിന്റെ വിത്ത് ന്യൂസിലാൻഡിൽ കൊണ്ടുവന്നു നടുകയും അവ വളർന്ന് ഫലങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതിന് ന്യൂസിലാൻഡിലെ ദേശീയപക്ഷിയായ കിവിയുടെ തൂവലുമായി അതീവ സാമ്യമുള്ളതിനാൽ അവർ ഈ പേര് പഴത്തിന് നൽകി.വള്ളിയായി പടരുന്ന ഈ ചെടി ഇന്ന് കേരളത്തിലും കൃഷിചെയ്തുവരുന്നുണ്ട്.