സെമിയിൽ ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലൻഡ്

ഈ സെമി ഫൈനലിൽ ഇന്ത്യക്ക് ചില കണക്കുകൾ ന്യൂസിലൻഡിനോട്  തീർക്കാനുണ്ട്

ഒടുവിൽ ലോകകപ്പ് ക്രിക്കറ്റിൽ സെമി ഫൈനൽ ചിത്രം തെളിഞ്ഞു. ഇന്ത്യക്ക് എതിരാളി ന്യൂസിലൻഡ്. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലെ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചിരുന്നു. ഈ സെമി ഫൈനലിൽ ഇന്ത്യക്ക് ചില കണക്കുകൾ ന്യൂസിലൻഡിനോട്  തീർക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് അന്ന് ന്യൂസിലന്റിനോട് തോൽക്കേണ്ടി വന്നു. ആ തോൽവിയുടെ ചിത്രം ഒരു യഥാർത്ഥ ക്രിക്കറ്റ് പ്രേമിക്ക് ഒരിക്കലും മറക്കാനാകില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ആയ ധോണി റൺ ഔട്ട് ആയി ഗ്യാലറിയിലേക്ക് പോകുന്ന രംഗം...

ധോണി നിന്നാൽ ആപത്താണ് എന്ന് മനസ്സിലാക്കിയ ന്യൂസിലാൻഡ് മികച്ച ഫീൽഡിങ്ങിലൂടെയാണ് അന്ന് അദ്ദേഹത്തെ  പുറത്താക്കിയത്‌. സാക്ഷാൽ ധോണി പോലും ടീമിന്റെ സെമി ഫൈനൽ തോൽവിയിൽ വിതുമ്പി പോയി. ആ പഴയ തോൽവിക്ക് ഇന്ത്യ പകരം വീട്ടുമൊ ? രോഹിതും കൂട്ടരും ഇതുവരെ തുടർന്ന് വന്ന മികവ് തുടർന്നും കാട്ടിയാൽ ജയം ഇന്ത്യക്ക് ഒപ്പം ആകും. ഗ്രൂപ്പ് അടിസ്ഥാനത്തിലെ കളിയിൽ ന്യൂസിലൻഡിന്റെ ചില ബാറ്ററമാർ മികച്ച കളിയാണ് കാഴ്ചവച്ചത്. എന്നാൽ ചിലർ പ്രതീക്ഷക്കൊത്ത്  ഉയർന്നും ഇല്ല. അതിൽ ഇന്ത്യൻ വംശജൻ ആയ രചിൻ രവീന്ദ്ര, ഡാനിയൽ മിച്ചേൽ എന്നിവർ മികച്ച ഫോമിലാണ്. മിച്ചേൽ, ഇന്ത്യക്ക് എതിരെയുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു.

 ബൗളിങിലും ബാറ്റിങ്ങിലും ഇന്ത്യൻ പിച്ചിൽ ന്യൂസിലന്റിന്റെ പ്രതീക്ഷയാണ് രചിൻ രവീന്ദ്ര. കൂടാതെ IPL താരമായ ബോൾട്ടും ഇതുവരെ മികച്ച പ്രകടനം ആണ് കാഴ്ച വച്ചിട്ടുള്ളത്. ഗ്രൂപ്പ് അടിസ്ഥാനത്തിലെ മറ്റ് മത്സരങ്ങളിൽ ന്യൂസിലന്റ് ചില മികച്ച വിജയങ്ങളും നേടിയിട്ടുണ്ട്. ടോസിന്റെ ആനുകുല്യം ലഭിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ടീം ബാറ്റർമാരും, ബൗളേഴ്സും ഇതുവരെയുള്ള ഫോം തുടരണം. എന്നാൽ ഫീൽഡിങിൽ ന്യൂസിലൻഡ് ഇന്ത്യയെക്കാളും വളരെ മുന്നിലാണ്.

ടൂർണമെന്റിലെ ആദ്യ ഇന്ത്യ- ന്യൂസിലൻഡ് മത്സരത്തിൽ, കളിയുടെ ഗതി തന്നെ മാറ്റിയേക്കാവുന്ന മൂന്നോളം ക്യാച്ചാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. അതിന് പിന്നീട് ഇന്ത്യക്ക് ചെറിയ വില നൽകേണ്ടി വന്നു. കഴിഞ്ഞ കഥ കഴിഞ്ഞു. ഇനി വേണ്ടത് ഇനിയുള്ള ഗെയിമിന്റെ പ്ലാൻ മാത്രമായിരിക്കും..

രോഹിതും, ഗില്ലും നല്ല തുടക്കം നൽകണം. രണ്ടു പേരും നൽകുന്ന തുടക്കം കോലിയും, ശ്രേയംസും, രാഹുലും, സുര്യകുമാറും തുടരണം. ആദ്യ ബാറ്റിങ് ആണങ്കിലും അല്ലാ ചെയിസിങ് ആണ് എങ്കിലും ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്ററൻമാരുടെ പ്രകടനം ആശ്രയിച്ചാണ് ഇന്ത്യൻ ടോട്ടൽ. ബൗളിങിൽ, സമിയും, ജസ്പീർ ബുമ്‌റയും സിറാജും, പാണ്ഡ്യയും കൂടെ ആകുമ്പോൾ പേസ് ആക്രമണത്തിൽ ഇന്ത്യക്ക് മികച്ച് നിൽക്കാനാകും. കുൽദീപും, ജഡേജയും വിക്കറ്റ് വേട്ട തുടർന്നാൽ, ഇന്ത്യക്ക് ഫൈനൽ ബർത്ത് ഉറപ്പിക്കാം. ക്യാപ്റ്റൻ രോഹിത് ഇതു വരെ കളത്തിൽ എടുത്ത തിരുമാനങ്ങൾ എല്ലാം തന്നെ വിജയമായിരുന്നു. ടീം ഇതുവരെ വിജയത്തിൽ തികഞ്ഞ വിശ്വാസത്തിലാണ്. ഫീൽഡിങ്ങിലെ ചെറിയ ചില കുറവുകൾ നമ്മൾ മാറ്റി നിർത്തിയാൽ, കാര്യങ്ങൾ അനുകൂലമായാൽ രോഹിതും കോലിയും കൂട്ടരും വിജയം തുടരുക തന്നെ ചെയ്യും.അതെ, അങ്ങനെ തന്നെ സംഭവിക്കട്ടെ.

- എസ്.വി. അയ്യപ്പദാസ്

Author
Journalist

Dency Dominic

No description...

You May Also Like