ബിരിയാണികളുടെ രാജാവ് എന്നും ദംബിരിയാണിതന്നെ!!! "ഇത് വന്ന വഴി അറിയുമോ???"

ലോക്ക്ഡൗൺ കാലഘട്ടങ്ങളിൽ ഏറ്റവുമധികം ഓൺലൈനിൽ സേർച്ച് ചെയ്ത ഒരു ഇന്ത്യൻ ഭക്ഷണം ബിരിയാണി തന്നെ ആണ്, ഇന്ത്യയിൽ ഏകദേശം നാലുലക്ഷത്തിലധികം ആളുകൾ ദിവസേന ബിരിയാണി ഓൺലൈനിൽ തിരഞ്ഞിരുന്നു എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്, ഇന്ന് ബിരിയാണിയിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ ദിവസവും  നമുക്ക്  ഓൺലൈൻ വഴി കാണാം

ഒരു വ്യത്യസ്തമായ വെജിറ്റബിൾ ദം ബിരിയാണി തയാറാക്കാം

ബിരിയാണികളുടെ രാജാവ് എന്നും തലശ്ശേരി ദംബിരിയാണി തന്നെ

ഫ്രൈ ചെയ്തത് എന്ന് അര്‍ത്ഥം വരുന്ന ബെര്യാന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ബിരിയാണി എന്ന വാക്ക് ഉത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ബിരിയാണിയുടെ ജന്മനാട് പേര്‍ഷ്യയാണ് എന്നു പറയപ്പെടുന്നു. പേര്‍ഷ്യയുമായി പണ്ടുമുതല്‍ക്കേ തന്നെ വ്യാപാരബന്ധമുണ്ട് മലബാറിന്. അങ്ങനെയാണ് ബിരിയാണി തലശ്ശേരിയില്‍ എത്തിയത് എന്നാണ് തലശ്ശേരിക്കാരുടെ വാദം.

എഡി രണ്ടില്‍ എഴുതപ്പെട്ട രണ്ട് തമിഴ് സാഹിത്യ കൃതികളില്‍ പരാമര്‍ശിക്കപ്പെട്ട ഊണ്‍സോറാണ് ബിരിയാണിയുടെ ആദിമരൂപം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഹൈദരാബാദിലെ നിസാമും ലഖ്‌നൗവിലെ നവാബുമാണ് ബിരിയാണിയെ ഇത്രയും പ്രശസ്തരാക്കിയത്. അതുകൊണ്ടുതന്നെ ബിരിയാണികള്‍ക്കിടയില്‍ ഹൈദരാബാദി ബിരിയാണിയും ലഖ്‌നൗവിലെ ബിരിയാണിയും കൂടുതല്‍ പ്രശസ്തമായി

ബിരിയാണിയുടെ പേരില്‍ കഥകള്‍ വേറെയും പ്രചരിക്കുന്നുണ്ട്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായ തിമൂറുമായി ബന്ധപ്പെട്ടതാണ് അതില്‍ മറ്റൊരു കഥ. 1398-ല്‍ തിമൂറിന്റെ സൈന്യം ഇന്ത്യയുടെ അതിര്‍ത്തിയില്‍ തമ്പടിച്ചപ്പോള്‍ തിമൂര്‍ തന്റെ സൈനികര്‍ക്ക് ഭക്ഷണമായി കൊടുത്തത് അരിയും മസാലകളും ഇറച്ചിയും ഒന്നിച്ച് ഒരു പാത്രത്തിലിട്ട് വേവിച്ചതാണ്. ഇതാണ് പിന്നീട് ബിരിയാണിയായി മാറിയത് എന്നാണ് ഒരു കഥ.

ഷാജഹാന്റെ പ്രിയതമയായിരുന്ന മുംതാസുമായി ചേര്‍ന്ന് പ്രചരിക്കുന്ന ബിരിയാണിക്കഥ ഇങ്ങനെയാണ്, ഒരിക്കല്‍ സൈനികകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുംതാസ് ക്ഷീണിതരായി സൈനികരെ കണ്ട് മനംനൊന്ത് അവര്‍ക്ക് ഉത്സാഹം പകരാന്‍ എന്തെങ്കിലും വ്യത്യസ്തമായ വിഭവമുണ്ടാക്കാന്‍പാചകക്കാരനോട് പറഞ്ഞു. അങ്ങനെ ആ പാചകക്കാരന്‍ ഉണ്ടാക്കിയ വ്യത്യസ്തമായ വിഭവമാണ് ബിരിയാണി എന്നതാണ് അടുത്ത കഥ.

ഇന്ത്യയിലെ മറ്റ് ബിരിയാണികള്‍ക്കെല്ലാം പുലാവുമായി സാദൃശ്യമുണ്ട്. പുലാവില്‍ നിന്നാണ് ബിരിയാണി ഉണ്ടായത് എന്നും ബിരിയാണിയുടെ ആരംഭം ഇന്ത്യയില്‍ നിന്നാണ് എന്നുമുള്ള ഉത്തരേന്ത്യക്കാരുടെ വാദത്തിന് വിരുദ്ധമാണ് തലശ്ശേരി ബിരിയാണി.

ഡല്‍ഹി മുഗളന്മാരുടെ കീഴിലായപ്പോഴാണ് ഇന്ത്യന്‍ വിഭവമായ പുലാവില്‍ ഇറച്ചി ചേര്‍ത്ത് വേവിച്ചു തുടങ്ങിയത്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ ബിരിയാണി പിറവിയെടുക്കുന്നത് അങ്ങനെയാണ്. എന്നാല്‍ പുലാവും തലശ്ശേരി ദം ബിരിയാണിയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.

എന്നാല്‍ ഈ പറയുന്നതൊന്നും ബിരിയാണിയെ ബാധിക്കില്ല എന്നതാണ് സത്യം. ദം ബിരിയാണിയുടെ ആരാധകർ ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ് 





Author
ChiefEditor

enmalayalam

No description...

You May Also Like