ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ
- Posted on December 05, 2024
- News
- By Goutham Krishna
- 50 Views
രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച
അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട്
ജില്ലയിലെ ആലത്തൂര്‍ പോലീസ്സ്റ്റേഷനെ
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.
വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍
എത്തിയ 76 പോലീസ്സ്റ്റേഷനുകളില്‍
നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം
കൈവരിച്ചത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍,
ക്രമസമാധാനപാലനം, അടിസ്ഥാന
സൗകര്യങ്ങള്‍, പോലീസ്
ഉദ്യോഗസ്ഥരുടെപെരുമാറ്റം, ലോക്കപ്പും
റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി
മാനദണ്ഡങ്ങള്‍അടിസ്ഥാനമാക്കിയാണ്
കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ്
സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്കുംകുട്ടികള്‍ക്കും എതിരായ
അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി,
കേസുകളിലെ അന്വേഷണ പുരോഗതി,
പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല
പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള
നടപടികള്‍ എന്നിവയിലെ മികവും മറ്റു
ജനക്ഷേമപ്രവര്‍ത്തനങ്ങളും
പരിഗണനാവിഷയമായി.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍
സിറ്റിയിലെ വളപട്ടണം എന്നീ പോലീസ്
സ്റ്റേഷനുകൾ മുന്‍വര്‍ഷങ്ങളില്‍
രാജ്യത്തെഏറ്റവും മികച്ച 10 പോലീസ്
സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻ.