ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം
- Posted on September 29, 2021
- Health
- By Deepa Shaji Pulpally
- 932 Views
നിരവധി പോഷകങ്ങളുടെ ഭണ്ഡാരമാണ് ഡ്രാഗൺ ഫ്രൂട്ട്
അമേരിക്കയാണ് സ്റ്റെനോ സെറിയസ് ജനുസിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ടിന്റെ ജന്മദേശം. ഈ ഫലം കാക്ടസീ (Cactaceae ) കുടുംബാംഗമാണ്. നിരവധി പോഷകങ്ങളുടെ ഭണ്ഡാരമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ വിറ്റാമിൻ സി യും, മറ്റ് ആന്റി ഓക്സിഡന്റ് കളും ധാരാളം അടങ്ങിയിട്ടുണ്ട്.
അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇതിന്റെ ഉപയോഗം നല്ലതാണ്. ഇരുമ്പിനെ അംശം കൂടുതലായിഅടങ്ങിയിരിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം എന്ന് നമ്മളിൽ പലർക്കും അറിയില്ല. പോഷകസമ്പുഷ്ടമായ ഡ്രാഗൺ ഫ്രൂട്ടി ന്റെ കൃഷിയിലേക്ക് ഒന്ന് പോയി വരാം.
