അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ ജനകീയ പ്രതിരോധം.
- Posted on April 07, 2025
- News
- By Goutham prakash
- 196 Views
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. വാഷിംഗ്ടണ്‍ ഡി സി അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ആയിരത്തി ഇരുന്നൂറ് കേന്ദ്രങ്ങളിലായാണ് ഹാന്‍ഡ്സ് ഓഫ് എന്ന പേരില്‍ ജനകീയ പ്രതിഷേധം. കാനഡ, ഗ്രീന്‍ലാന്‍ഡ് യുക്രെയ്ന് വിഷയങ്ങളിലും താരിഫ് നയം മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവ് വെട്ടിച്ചുരുക്കല്‍ വരെയുള്ള നയങ്ങള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. ട്രംപ് അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച സാമ്പത്തിക, വിദേശകാര്യ, സാമൂഹിക നയങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമാണ്.
