വയനാട് ദുരിത ബാധിതർക്ക്, ടൗൺഷിപ്പൊ രുങ്ങുമ്പോഴും പരാതികൾ ബാക്കി.
- Posted on March 12, 2025
- News
- By Goutham prakash
- 303 Views
പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍. ഇന്നലെ 89 ദുരന്തബാധിതരുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര് മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. ഏഴ് സെന്റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാമെന്നും താല്പര്യമില്ലാത്തവര്ക്ക് പതിനഞ്ച് ലക്ഷം നല്‍കാമെന്നതടക്കമുള്ള സര്‍ക്കാര്‍ പാക്കേജിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതര്‍. പത്ത് സെന്റ് ഭൂമിയും വീടും അല്ലെങ്കില്‍ 40 ലക്ഷം രൂപ വേണമെന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ച് 27 ന് മുഖ്യമന്ത്രി വയനാട് ടൗൺഷിപ്പ് തറക്കില്ലിടാൻ ഒരുങ്ങുമ്പോഴും ദുരിത ബാധിതരുടെ
ആശങ്കകളുടെ
കനലുകൾ എരിയുക തന്നെയാണ്.
ദുരന്തത്തിൽ കാണാതായ 32
പേരെ മരിച്ചതായി കണക്കാക്കിയുള്ള മരണ സർട്ടിഫിക്കറ്റ്
ഇന്ന് മുതൽ വിതരണം ചെയ്യും.
ദുരന്തമുണ്ടായി എട്ടു മാസം കഴിഞ്ഞിട്ടും ഗുണഭോക്തൃ പട്ടിക ശരിയാം വിധം തയ്യാറാക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
