നടനം വിസ്മയം (Kids)
- Posted on August 29, 2022
- Cinema
- By Goutham Krishna
- 588 Views
.അഭിനയത്തിൽ അഭിരുചിയുള്ള കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി കൂടുതൽ മികവുറ്റതാക്കാൻ വേണ്ടി ഈ വരുന്ന സെപ്റ്റംബർ മൂന്ന് , നാല് തിയതികളിലായി എൻമലയാളം ഓണ്ലൈൻ മീഡിയയും ഡോൺ ബോസ്കോ യൂത്ത് സിർവിസെസും ചേർന്ന് വടുതലയിലുള്ള ഡോൺ ബോസ്കോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ഒരു ആക്ടിങ് വർക് ഷോപ് സംഘടിപ്പിക്കുന്നു.

നടനം വിസ്മയം ഇനി കുട്ടിപ്രതിഭകളിലേക്കും.അഭിനയത്തിൽ അഭിരുചിയുള്ള കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി കൂടുതൽ മികവുറ്റതാക്കാൻ വേണ്ടി ഈ വരുന്ന സെപ്റ്റംബർ മൂന്ന് , നാല് തിയതികളിലായി എൻമലയാളം ഓണ്ലൈൻ മീഡിയയും ഡോൺ ബോസ്കോ യൂത്ത് സിർവിസെസും ചേർന്ന് വടുതലയിലുള്ള ഡോൺ ബോസ്കോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ഒരു ആക്ടിങ് വർക് ഷോപ് സംഘടിപ്പിക്കുന്നു.
ആറു വയസ്സു മുതൽ പതിനാറു വയസ്സു വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ അവസരം ഒരുങ്ങുന്നത്.
കുട്ടികളിലുള്ള സഭാകമ്പം കുറയ്ക്കാനും ഇമോഷൻസും എസ്പ്രെഷൻസും സ്വാഭാവിക രീതിയിൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിലേക്കു വേണ്ട പരിശീലനം നൽകാനും , സംഭാഷണങ്ങളിലും ശരീര ഘടനകളിലും ഒക്കെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണമെന്നുമുള്ള തുടങ്ങിയ അഭിനയകലയുടെ മർമ്മ പ്രധാനമുള്ള കാര്യങ്ങൾക്ക് വേണ്ടിയുള്ള ടിപ്സുകളും ട്രിക്കുകളും കുട്ടികളിലേക്ക് എത്തിക്കാനാണ് ഈ ആക്ടിങ് വർക് ഷോപ് അവസരമൊരുക്കുന്നത്. അങ്ങനെ ഒരു മികവുറ്റ അഭിനേതാവാക്കുക എന്നതാണ് ഈ വർക് ഷോപ്പിന്റെ ആദ്യാന്ത്യ ലക്ഷ്യം.
പ്രഗത്ഭരായ അഭിനേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ വർക് ഷോപ്പിൽ പങ്കെടുക്കാൻ 2500 രൂപ മാത്രമാണ് ഫീസുള്ളത്.