' ഹൃദയപൂര്‍വ്വം' ഓഗസ്റ്റ് ഇരുപത്തെട്ടിന് തിയേറ്ററുകളിലെത്തും.
- Posted on June 23, 2025
- Cinema
- By Goutham prakash
- 570 Views
സി.ഡി. സുനീഷ്.
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം'ഹൃദയപൂര്‍വ്വം' ഓഗസ്റ്റ് 28നായിരിക്കും തിയേറ്ററുകളിലെത്തുക. സിനിമ ഓണം റിലീസായി ആകും എത്തുക എന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഹൃദയപൂര്‍വം എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിനെ കുറിച്ച് സത്യന്‍ അന്തിക്കാട് നേരത്തെ തന്നെ സംസാരിച്ചിരുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ ഒന്നുമല്ലെന്നും ജീവിതഗന്ധിയായ ഒരു കഥയായിരിക്കുമെന്നും മോഹന്‍ലാലിനെ നായകനാക്കിയാണ് ആലോചിക്കുന്നതെന്നും നേര് എന്ന സിനിമയുടെ വിജയമാണ് മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുക. ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക. 2015ല്‍ ഇറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയാണ് മോഹന്‍ലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യന്‍ അന്തിക്കാട് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
