ഓണമാണ്
- Posted on August 27, 2020
- Pattupetty
- By enmalayalam
- 461 Views
ഓരോ മലയാളിക്കും ഓണക്കാലം ഓരോ തരത്തില്‍ പ്രിയപ്പെട്ടതാകുന്നു. എക്കാലവും നാം അറിയാതെയാവര്‍ത്തിക്കുന്ന നിറം പിടിപ്പിച്ച ഓണവര്‍ണ്ണനകള്‍ക്കപ്പുറത്ത്, വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഗാനം.
കാറ്റിനെ കീറിമുറിച്ച് സ്ക്കൂട്ടറോ ബൈക്കോ മുന്നോട്ട് പായുമ്പോൾ ഹാന്‍ഡിലില്‍ പിടിച്ചിരിക്കുന്ന നിങ്ങളാണ് വാഹനം ഒാടിക്കുന്നതെന്ന ഫീല്‍ പകര്‍ന്ന് തന്ന ആ മനുഷ്യനെ ഒാര്‍മ്മയില്ലേ?
കുരുവി കൂട് കൂട്ടുന്ന പോലെ കുടുംബം കെട്ടിപ്പടുക്കുന്ന തിരക്കിനിടയില്‍ വീട്ടിലേക്കുള്ള ഒാരോ ഫോണ്‍ വിളിയിലും 'അവള്‍/അവന്‍ എവിടെ? ഉറങ്ങിയോ?' എന്ന് കരുതലോടെ തിരക്കുന്നയാള്‍...
വേദന തോന്നിപ്പിക്കുമാറ് തല്ലിയിട്ട് അമ്മ ഉറക്കാന്‍ ശ്രമിക്കുമ്പോള്‍ ശരിക്കും വേദനിപ്പിക്കുന്ന രീതിയിൽ തല്ലിയ ശേഷം ഉറങ്ങാതെയിരിക്കുന്നയാള്‍...
നിങ്ങളുടെ മുഖത്തിനൊരു വാട്ടം വന്നാല്‍ 'നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?' എന്നോ 'നിനക്ക് കാശിന്റെ ആവശ്യം വല്ലതുമുണ്ടോ?' എന്ന് മാറ്റി നിര്‍ത്തി ചോദിക്കുന്ന വ്യക്തി...
പഠനം, ജോലി, വിവാഹം എന്നിങ്ങനെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യത്തില്‍
വിട പറയാന്‍ നേരം നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെ ചിരിച്ച് കൊണ്ട് സമാധാനിപ്പിച്ച ശേഷം ഒറ്റയ്ക്കിരുന്ന് കരയുന്ന വ്യക്തി...
വയറില്‍ ചുമക്കാന്‍ biologically സാദ്ധ്യമല്ലാത്തത് കൊണ്ട് നിങ്ങളെ നെഞ്ചിൽ ചുമന്നയാള്‍...
ആ മനുഷ്യൻ അവിടെയുണ്ട്... ഒരു ഫോണ്‍ കോള്‍ അകലത്തില്‍.. നിങ്ങളുടെ വിളിയോ വരവോ കാത്ത്..
Mentor..Guide..Guardian..Father
വിദ്യാധരന്‍ മാസ്റ്ററുടെ ഈണത്തിന് Hari M Mohanan നല്‍കിയ ഈ ദൃശ്യാവിഷ്കാരം കണ്ട ശേഷം ഇപ്പോൾ ഒാര്‍മ്മയുടെ ലോകത്ത് മാത്രമുള്ള അച്ഛനെ ഹൃദയം കൊണ്ടൊന്ന് വിളിച്ചു...
ഇത് കാണുമ്പോൾ നിങ്ങള്‍ക്ക് അച്ഛനെയോ അമ്മയെയോ ഒന്ന് വിളിക്കാന്‍ തോന്നുകയാണെങ്കിൽ എന്തിന് കാത്തിരിക്കുന്നു? Pick your phone and call your parents... NOW!
കടപ്പാട് Mukesh Kumar
#Copied from FB