പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയിൽ മൃഗാരോഗ്യത്തിനുള്ള അവബോധ പ്രചാരണ പരിപാടികൾ പ്രാദേശിക തലത്തിൽ ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ കന്നുകാലി, ക്ഷീര മേഖലയ്ക്ക് പ്രോത്സാഹനമേകിക്കൊണ്ട്, പ്രധാനമന്ത്രി 2025 ഒക്ടോബർ 11 ന് ന്യൂഡൽഹിയിൽ 947 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും 219 കോടി രൂപയുടെ അധിക പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. കാർഷിക, അനുബന്ധ മേഖലകളിലെ നിക്ഷേപങ്ങളുടെ ഒരു വലിയ പാക്കേജിന്റെ ഭാഗമാണ് ഈ സംരംഭങ്ങൾ.

 

രണ്ട് പ്രധാന കാർഷിക പദ്ധതികളായ - പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന (PM-DDKY), പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി, ഈ പദ്ധതികൾ  രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.

ഗ്രാമീണ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനും കാർഷിക അനുബന്ധ മേഖലകളിൽ സ്വാശ്രയത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ഇവ പ്രതിഫലിപ്പിക്കുന്നു.

 

  പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന (PM-DDKY) പ്രകാരം ഗ്രാമീണ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിൽ കന്നുകാലി മേഖല, മത്സ്യബന്ധനം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുടെ നിർണായക പങ്ക് പ്രധാനമന്ത്രി  നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ എടുത്തുപറഞ്ഞു. “പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന നമ്മുടെ കന്നുകാലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുളമ്പുരോഗം പോലുള്ള രോഗങ്ങളിൽ നിന്ന് മൃഗങ്ങളെ രക്ഷിക്കുന്നതിനായി 125 കോടിയിലധികം വാക്സിനുകൾ സൗജന്യമായി നൽകിയിട്ടുണ്ട്. ഇതുമൂലം, മൃഗങ്ങൾ ആരോഗ്യത്തോടെയിരിക്കുകയും കർഷകരുടെ ആശങ്കകൾ ഒഴിവാകുകയും ചെയ്തു. പിഎം ധൻ-ധാന്യ കൃഷി യോജന പ്രകാരം, മൃഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അവബോധ പ്രചാരണ പരിപാടികൾ പ്രാദേശിക തലത്തിലും ആരംഭിക്കും.” അദ്ദേഹം പറഞ്ഞു. ഗ്രാമീണ അഭിവൃദ്ധിക്കായി വൈവിധ്യവൽക്കരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “കൃഷി സാധ്യമല്ലാത്തിടത്ത്, മൃഗസംരക്ഷണവും മത്സ്യബന്ധനവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്, പരമ്പരാഗത കൃഷിക്കുപരിയായി ഞങ്ങളുടെ ഗവൺമെന്റ് അവർക്ക് നിരവധി സാധ്യതകൾ നൽകുന്നു. അതിനാൽ, അധിക വരുമാനത്തിനായി മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവയിൽ ഊന്നൽ നൽകുന്നു. ഇത് ചെറുകിട കർഷകരെയും ഭൂരഹിത കുടുംബങ്ങളെയും ശാക്തീകരിക്കുന്നു.”

 

 രാഷ്ട്രീയ ഗോകുൽ മിഷന്റെ (RGM) കീഴിൽ 28.93 കോടി രൂപ നിക്ഷേപത്തോടെ അസമിലെ ഗുവാഹത്തിയിൽ സ്ഥാപിച്ച, വടക്കുകിഴക്കൻ മേഖലയിലെ ആദ്യ IVF ലബോറട്ടറിയുടെ ഉദ്ഘാടനവും  ചടങ്ങിൽ നടന്നു.

 

കാർഷിക അനുബന്ധ മേഖലകളുടെ സംയോജിതവും സുസ്ഥിരവുമായ വികസനത്തിലൂടെ കർഷകർക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും ഏവർക്കും സാമ്പത്തിക സുരക്ഷയും പോഷകാഹാര ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

 

Author
Citizen Journalist

Goutham prakash

No description...

You May Also Like