തസ്തികകൾ

പുതുതായി അനുവദിച്ച ആർബിട്രേഷൻ കോടതിയുടെ പ്രവർത്തനത്തിന് ഒമ്പത് തസ്തികകൾ അനുവദിക്കും. ജില്ലാ ജഡ്ജ്, ശിരസ്തദാർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II,  ബഞ്ച് ക്ലാർക്ക് ഗ്രേഡ് I, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് കം കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, കോർട്ട് കീപ്പർ എന്നിവയുടെ ഓരോ തസ്തികകളാണ് സൃഷ്ടിക്കുക. കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ് കോർപ്പറേഷൻ ( കെക്സ്കോൺ)ന് മലബാർ മേഖലയിൽ റീജിയണൽ ഓഫീസ് സ്ഥാപിക്കുന്നതിന് അനുമതി നൽകും. ഓഫീസ് നടത്തിപ്പിന് എട്ട് തസ്തികകൾ താൽക്കാലികമായി അനുവദിക്കും. 

ഐടി വകുപ്പിന് കീഴിലെ സൈബർ സുരക്ഷ നില മെച്ചപ്പെടുത്തുന്ന കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം കേരള (CERT -  K) അഞ്ച് തസ്തികകൾ അനുവദിച്ചു. പക്ഷാഘാതം മൂലം കിടപ്പു രോഗിയായി തുടരുന്ന കൊല്ലം കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രസാദ് ശശിധരയെ സർവ്വീസിൽ നിലനിർത്തുന്നതിന് ആരോഗ്യ വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like