പിന്‍വാതില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
- Posted on May 03, 2025
- Cinema
- By Goutham prakash
- 301 Views
കഞ്ചനതോപ്പില്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജെ സി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം 'പിന്‍വാതില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോര്‍ജ്, കന്നഡ താരം മിഹിറ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ ഡ്രാമയാണ്. ഇരുവരും മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ഒരുങ്ങുന്ന സോഷ്യല്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമായിരിക്കും പിന്‍വാതിലെന്ന് അണിയറക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ജെ സി ജോര്‍ജ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച 'കരിമ്പന'യുടെ ഷൂട്ടിംഗ് നടന്ന പാറശ്ശാലയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ദേശീയ പുരസ്‌കാര ജേതാക്കളായ ഛായഗ്രാഹകന്‍ മധു അമ്പാട്ട്, എഡിറ്റര്‍ ബി ലെനിന്‍, സൗണ്ട് എഞ്ചിനീയര്‍ കൃഷ്ണനുണ്ണി എന്നിവര്‍ ഈ പടത്തില്‍ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രന്‍, കെ.പി.എ.സി രാജേന്ദ്രന്‍, സിബി വള്ളൂരാന്‍, അനു ജോര്‍ജ്, ഷേര്‍ളി, അമല്‍ കൃഷ്ണന്‍, അതിശ്വ മോഹന്‍, പി എല്‍ ജോസ്, ഹരികുമാര്‍, ജാക്വലിന്‍, ബിനീഷ്, ബിനു കോശി, മാത്യു ലാല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
