കിം കിമ്മിന് ശേഷം ഇസ്തക്കോ.. ഇസ്തക്കോ പാടി തകർത്ത് മഞ്ജു വാര്യർ
- Posted on October 01, 2021
- Pattupetty
- By Deepa Shaji Pulpally
- 664 Views
'അഹ്ര സംസ 'എന്ന പുതിയ ഭാഷയാണ് ഇതിന്റെ വരികൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്
സനൽ കുമാർ ശശിധരന്റെ സംവിധാനത്തിലൊരുങ്ങുന്ന " കയറ്റം " എന്ന ചിത്രത്തിലെ "ഇസ്ത്തക്കോ" എന്ന് തുടങ്ങുന്ന വീഡിയോ സോങ് പുറത്തുവിട്ടു.
ഗാനം ആലപിച്ചിരിക്കുന്നത് നടി മഞ്ജുവാര്യരാണ്. രതീഷ് ഈറ്റില്ലം, ദേവൻ നാരായണൻ, ആസ്ത ഗുപ്താ സനൽകുമാർ ശശിധരൻ എന്നിവരുടെ വരികൾക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നൽകിയിരിക്കുന്നത്.
'അഹ്ര സംസ 'എന്ന പുതിയ ഭാഷയാണ് ഇതിന്റെ വരികൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ' ജാക്ക് ആൻഡ് ജിൽ 'എന്ന സന്തോഷ് ശിവൻ ചിത്രത്തിനുവേണ്ടി മഞ്ജു വാര്യർ പാടിയ കിം കിം കിം എന്ന ഗാനം വലിയ ഹിറ്റായിരുന്നു.