ഫ്യൂരിഡാനും അലുമിനിയം ഫോസ്ഫൈഡ് ഗുളികയും ചേർത്ത് വെറുതെ കുടിക്കാൻ തന്നാൽ നിങ്ങൾ കുടിക്കുമോ ?
- Posted on November 24, 2020
- Health
- By Thushara Brijesh
- 800 Views
ഫ്യൂരിഡാനും അലുമിനിയം ഫോസ്ഫൈഡ് ഗുളികയും ചേർത്ത് വെറുതെ കുടിക്കാൻ തന്നാൽ നിങ്ങൾ കുടിക്കുമോ ? ഹെൽതി ഡ്രിംഗ് രൂപത്തിൽ വില കൊടുത്തായാലോ ? - സന്തോഷം , ഉന്മേഷം!!! കേരളത്തിലെ റോഡരികിൽ വിൽപനയ്ക്കെത്തുന്ന കരിക്കുകൾ മിക്കവാറും തമിഴ് നാട്ടിൽ നിന്നും വരുന്ന വയാണ്. തെങ്ങിന്റെ വേരുകളിൽ അലുമിനിയം ഫോസ്ഫൈഡ് ഗുളിക കൾ പൊടിച്ചതും ഫ്യൂരിഡാനും ചേർത്ത മിശ്രിതം പ്ലാസ്റ്റിക് കവറിലാക്കി കെട്ടി വച്ചാണ് കീട ശല്യമില്ലാതെ തേങ്ങയും കരിക്കും ഉൽപാദിപ്പിക്കുന്നത് . കേരവൃക്ഷങ്ങളുടെ നാട്ടിലേക്ക് എന്തിനീ ' വിഷക്കടത്ത് ' എന്ന ചോദ്യം കൂടി ഇവിടെ തലയുയർത്തി നിൽക്കുന്നു.