ജനകീയ ആരോഗ്യ പ്രവർത്തകൻ ഡോ സഫറുള്ള ചൗധരി അന്തരിച്ചു

ലോകമെമ്പാടുമുള്ള ജനകീയാരോഗ്യപ്രവർത്തകരുടെ പ്രചോദനകേന്ദ്രവും ആവേശവുമായിരുന്ന ഡോ സഫറുള്ള ഹൗധരി അന്തരിച്ചു. കഴിഞ്ഞ ഏതാനും വർഷക്കാലമായി വൃക്കയുടെ തകരാറുമൂലം ഡയാലിസിസിന്റെ സഹായത്തിൽ കഴിയുകയായിരുന്നു. ഡാക്കാ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യപഠനം പൂർത്തിയാക്കിയ സഫറുള്ള ബ്രിട്ടനിൽ വാസ്കുലർ സർജറിയിൽ ഉപരിപഠനകാലത്ത് ബംഗ്ളാദേശ് വിമോചനസമരത്തിൽ പങ്കെടുക്കാൻ ഡാക്കയിലെത്തി.  മുക്തിബാഹിനിയിൽ അംഗമായി യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കൻ സാവർ എന്ന ഗ്രാമത്തിൽ ഒരു ചികിത്സാകേന്ദ്രം സഫറുള്ള സ്ഥാപിച്ചു. ബംഗ്ലാദേശിലെ   ഗ്രാമീണ ദരിദ്രജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ സഫറുള്ള ബ്രിട്ടനിലെ പഠനം ഉപേക്ഷിച്ച്യു. സാവറിലെ ചികിത്സാകേന്ദ്രം     ഗൊണശാസ്തായ കേന്ദ്രം  (ജനകീയാരോഗ്യം കേന്ദ്രം)   എന്ന് നാമകരണം ചെയ്ത് വളർത്തിയെടുത്തു.  പിന്നീട് കുറഞ്ഞവിലക്കുള്ള ജനറിക്ക് അവശ്യമരുന്ന് ഉല്പാദിപ്പിക്കാനായി ഔഷനിർമ്മാണ ഫാക്ടറിയും മെഡിക്കൽ കോളേജും സ്ഥാപിച്ചു  സാർവദേശീയ ജനകീയാരോഗ്യപ്രസ്ഥാനം (People’s Health Movement) രൂപീകരിക്കാനുള്ള സമ്മേളനം 2000  ജനുവരിയിൽ ഗൊണശാസ്തായ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ചു. ശാസ്തൃസാഹിത്യപരിഷത്ത് സംഘടിപ്പിച്ച് സെമിനാറുകളിൽ പങ്കെടുക്കാൻ പലതവണ സഫറുള്ള കേരളത്തിൽ വന്നിട്ടുണ്ട്. കോവിഡ് കാലത്തിന് തൊട്ടുമുൻപ്  എല്ലാ ചുമതലകളും ഒഴിഞ്ഞ് ഡാക്കയിൽ നിന്നും അകലെയുള്ള ഒരു ഗ്രാമത്തിൽ ഒരു ചെറിയ ക്ളിനിക്ക് സ്ഥാപിച്ച് ഗ്രാമീണാരോഗ്യ സേവനം നടത്തുകയായിരുന്നു സഫറുള്ള.

Author
Citizen Journalist

Fazna

No description...

You May Also Like