കാസർഗോഡ് ആറുവരിപാത വികസനം ; ആദ്യ മേൽപാലനിർമാണം തുടങ്ങി

മുകളിൽ 6 വരി പാതയും താഴെ നാലു വരി പാതയുമായിട്ടാണ് വാഹന ഗതാഗതം

കാസർകോട് ∙ ദേശീയപാത ആറു വരി വികസനത്തിന്റെ ഭാഗമായി പണിയുന്ന ജില്ലയിലെ ആദ്യ മേൽപാലം നിർമാണം തുടങ്ങി.30 തൂണുകൾ സഹിതം 1.12 കിലോ മീറ്റർ ദൂരത്തിലാണ് കറന്തക്കാട് മുതൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് അയ്യപ്പ സ്വാമി ക്ഷേത്രം വരെ ഫ്ലൈ ഓവർ നിർമിക്കുന്നത്.

5 പില്ലർ നിർമാണം നാളെയും മറ്റന്നാളുമായി ആരംഭിക്കും. കറന്തക്കാടും കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമായി രണ്ട് അറ്റങ്ങളിൽ ടെസ്റ്റ് പൈലിങ് കഴിഞ്ഞാണ് ഫ്ലൈ ഓവർ ആദ്യ പില്ലർ പണി ഇന്നലെതുടങ്ങിയത്.തലപ്പാടി –ചെങ്കള ആദ്യ റീച്ചിൽ ഉള്ള ഏക മേൽപാലം ആണ് ഇത്. രണ്ടര വർഷം കൊണ്ടാണ് ചെങ്കള– തലപ്പാടി റീച്ച് പാത വികസനം പൂർത്തിയാവുക. മേൽപാലം നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികളിൽ ആണ് അധികൃതർ.

മുകളിൽ 6 വരി പാതയും താഴെ നാലു വരി പാതയുമായിട്ടാണ് വാഹന ഗതാഗതം.ട്രാഫിക് തടസ്സം ഇല്ലാതെ വാഹനങ്ങൾക്കു കടന്നു പോകുന്നതിനു താൽക്കാലിക പാത ഒരുക്കിയാണ്നിർമാണം നടക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ നിർമൽ എം.സാഥെ സ്വിച്ച് ഓൺ ചെയ്തു . നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർസന്നിഹിതർ ആയിരുന്നു.

വർഷങ്ങൾ പഴക്കമുണ്ട് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ചെറു ഗ്രാമത്തിന്റെ ദുരവസ്ഥ തുടങ്ങിയിട്ട്

Author
Journalist

Dency Dominic

No description...

You May Also Like