ഒളിമ്പിക്‌സ് മെഡൽ ജേതാവിന്റെ ഗ്രാമത്തിന് വെള്ളം പണം കൊടുത്ത് വാങ്ങണം

വർഷങ്ങൾ പഴക്കമുണ്ട് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ചെറു ഗ്രാമത്തിന്റെ ദുരവസ്ഥ തുടങ്ങിയിട്ട്  

പോരാട്ടങ്ങളുടെ മണ്ണായ മണിപ്പൂർ, വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാഷ്ട്രീയ പാർട്ടികളും, സ്ഥാനാർത്ഥികളും തിരക്ക് പിടിച്ച ഓട്ടത്തിലാണ്. ദേശീയ നേതാക്കൾ വരെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തുള്ള പ്രചാരണ ചൂടിലാണ്. 

പതിവുപോലെ വലിയ വാഗ്ദാനങ്ങൾക്ക് ഇത്തവണയും പഞ്ഞമില്ല. എന്നാൽ പലതും നടപ്പാകില്ലെന്ന് മാത്രം. ഈ വാഗ്ദാന പെരുമഴയുടെ തെരഞ്ഞെടുപ്പ് കാലത്തും, ഒരിറ്റ് വെള്ളത്തിനായി കാത്തിരിക്കുകയാണ് ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന്റെ ഗ്രാമം.

വർഷങ്ങൾ പഴക്കമുണ്ട് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ചെറു ഗ്രാമത്തിന്റെ ദുരവസ്ഥ തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം ഒളിമ്പിക്‌സിൽ മീരാഭായ് ചാനു വെള്ളി മെഡൽ നേടി തൻ്റെ ഗ്രാമത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. 

താരത്തെ അനുമോദിക്കാനെത്തിയ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും 1.2 കോടി രൂപയുടെ കുടിവെള്ള പദ്ധതി ആരംഭിക്കും എന്ന് വീണ്ടും ഉറപ്പ് നൽകി. ഇതോടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്ന് ഗ്രാമവാസികൾ പ്രതീക്ഷിച്ചു. എന്നാൽ അതും എങ്ങും എത്തിയില്ല.

ഗുജറാത്തിനെതിരെ കേരളത്തിന് മികച്ച തുടക്കം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like