നട്ടതെല്ലാം വരമാക്കി ഏച്ചോം ഗോപി
- Posted on June 05, 2021
- Localnews
- By Deepa Shaji Pulpally
- 955 Views
കേരളാ പുരോഗമന വേദിയുടെ 2020ലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് വയനാട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകനായ ഏച്ചോം ഗോപിക്ക്. പതിനായിരം രുപയുo വൃക്ഷത്തൈയുമാണ് അവാർഡ്.
അവാർഡ് ദാനം ജൂൺ അവസാന വാരം വയനാട്ടിൽ വച്ച് നടക്കുന്ന ചടങ്ങിലായിരിക്കും. ഈ പുരസ്കാരം അദ്ദേഹത്തെ തേടി എത്തുമ്പോൾ വിദേശരാജ്യങ്ങൾ അടക്കമുള്ള കൃഷിയെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തുകയാണ്.
മാത്രമല്ല, ഈ പ്രകൃതി ദിനത്തിൽ ഏറെ ശ്രദ്ധേയനായിരിക്കുകയാണ് സാംസ്കാരിക, ചലച്ചിത്ര, പാരിസ്ഥിതിക പ്രവർത്തകനായ അദ്ദേഹത്തിന്റെ പരമ്പരാഗത കൃഷി തോട്ടവും. നിരവധി സസ്യ, ഫലം സമ്പന്നമായ അദ്ദേഹത്തിന്റെ തോട്ടത്തിലെ കാഴ്ചകളിലൂടെ ഒന്ന് പോയി നോക്കാം.
" മരം ഒരു വരം " എന്ന ആപ്തവാക്യം ഏറെ ശ്രദ്ധയം ആകുകയാണ് അദ്ദേഹത്തിന്റെ ഈ ഹരിത മനോഹര പ്രകൃതി ഭംഗിയിലൂടെ പോകുമ്പോൾ.