രാജ്യത്തെ മുതിർന്ന പത്ര പ്രവർത്തകരിൽ ഒരാളാണ് ‘ദി ടെലെഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകിയില്ല

രാജ്യത്തെ ഏറ്റവും മുതിർന്ന പത്ര പ്രവർത്തകരിൽ ഒരാളാണ് ‘ദി ടെലെഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന്  പാസ്പോർട്ട് പുതുക്കി നൽകിയില്ല



ആര് തെറ്റ് ചെയ്താലും അത് റിപ്പോർട്ട് ചെയ്യാൻ ഭയപ്പെടാതിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാതയിലൂടെയാണ് ആ ധീരനായ, മനുഷ്യസ്നേഹിയായ പത്ര പ്രവർത്തകൻ സഞ്ചരിച്ചത്.  തീവ്ര വലതുപക്ഷത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും കോർപ്പറേറ്റ് അടിമത്തത്തെയും രാജഗോപാൽ നിശിതമായി വിമർശിച്ചു. ആ പത്രാധിപരുടെ പേനയും നാവും എന്നും ജനങ്ങൾക്ക് വേണ്ടിയാണ് ചലിച്ചത്. അതുകൊണ്ടു തന്നെയാണ് ഭരണകൂടം ഇന്ന് ആ മനുഷ്യനെ വേട്ടയാടുന്നത്. മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ പോകാൻ പാസ്പോർട്ട്‌ പുതുക്കാൻ സമ്മതിക്കാതെ, SIR ന്റെ മറ പറ്റി വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റി വോട്ട്ചെയ്യാൻ പോലും സമ്മതിക്കാതെ രാജാഗോപാലിനെ ശ്വാസം മുട്ടിക്കുകയാണ് അവർ.  രാജഗോപാലിനെ ഒന്നുമല്ലാത്ത, ‘ഒരു അപരൻ’ ആക്കാൻ ആണ് ഭരണകൂട നീക്കം. ഈ നീക്കം പൗരവകാശങ്ങളോടും മാധ്യമ സ്വാതന്ത്രത്തോടും ഉള്ള പൊറുപ്പിക്കാനാകാത്ത വെല്ലുവിളിയാണ്. 


ഒന്നുറപ്പാണ്  ഇതിനൊന്നും മുൻപിൽ രാജഗോപാൽ മുട്ടുകുത്തുകയില്ല. കുനിയാത്ത ശിരസ്സും വളയാത്ത നട്ടെല്ലും പതറാത്ത ബൗധിക പെരുമായുമായി രാജഗോപാൽ മുന്നോട്ട് പോകും. കൗമാരകാലം മുതലേ രാജഗോപാൽ നീതിയുടെയും നന്മയുടെയും പോരാളിയാണ്. ടെലഗ്രാഫിന്റെ പ്രതാപിയായ പത്രാധിപ സ്ഥാനത്ത് നിന്നിറങ്ങി വന്ന് രാജഗോപാൽ തന്റെ സ്ഥാനം കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുടങ്ങി വച്ച ‘കനൽ’ ടീമിലാണ്.  ഒരു പൈസപോലും അദ്ദേഹം പ്രതിഫലം ചോദിച്ചില്ല. കൽക്കട്ട ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് തന്റെ കൊച്ചു ജീവിതം മുന്നോട്ട് പോകും; ആവശ്യം വന്നാൽ അപ്പോൾ പറയാം എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like