പ്രിയമേറും കഴുതപ്പാൽ

പുരാതന ഈജിപ്തിലെ ക്ലെയോപാട്ര എന്ന സൗന്ദര്യ റാണി അഴകും, യുവത്വവും സംരക്ഷിക്കുന്നതിനായി കഴുതപ്പാലിൽ കുളിച്ചിരുന്നു എന്ന് ചരിത്രങ്ങൾ രേഖപ്പെടുത്തുന്നു

ഇപ്പോൾ ശ്രദ്ദേയമായി കൊണ്ടിരിക്കുന്നത് ബാംഗ്ലൂർ കഴുതപ്പാൽ വിൽക്കുന്ന ജെന്നീസ്  കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നുള്ളതാണ്. ബാംഗ്ലൂർ ഒരു സ്പൂൺ കഴുതപ്പാലിന് 50 - രൂപയാണ് വില. ഈ പാലിന് മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നതിനാൽ ദക്ഷിണേന്ത്യയിൽ കുട്ടികൾക്ക് കഴുതപ്പാൽ നൽകി പോരുന്നു.

എന്നാൽ ഗുജറാത്തിൽ 'ഹാലാരി' ഇനത്തിലെ കഴുതയുടെ പാൽ ആണ് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. കാരണം ഈ ഇന്നതിന്റെ പാൽ വളരെ ഔഷധഗുണമുള്ളതാണ്. ഇതിന് വേണ്ടി ഗുജറാത്തിലെ പത്താൻ ജില്ലയിൽ സർക്കാർ ബ്രീഡിങ് ഫാമിൽ 'ഹാലാരി' കഴുതകളെ പരിപാലിക്കുന്നുണ്ട്.

ഒരു ലിറ്റർ കഴുത പാലിന് 7000/ രൂപയാണ്. ഹരിയാനയിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ എക്വിൻസ് (N.R.C.E) ആണ് കഴുതപ്പാൽ സംഭരണം ആരംഭിക്കാൻ പോകുന്നത്. ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചി ന്റെ (I. C. A. R) നോഡൽ ഏജൻസിയായ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനിറ്റിക് റിസോർസ് ( N. B. G. R)  രണ്ട് തവണ പാൽ പരിശോധന നടത്തി. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ പാലിനുള്ള ഗുണങ്ങളാണ് ഇവ വിപണിയിൽ എത്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.

കഴുത പാലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?


കഴുത പാലിൽ ധരാളം ഔഷധ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഹാലരി ഇനത്തിൽ പെട്ട കഴുതയുടെ പാലിന് രോഗ പ്രതിരോധശേഷി കൂടുതൽ ആണ്. ഇവയുടെ ഉപയോഗം മൂലം  ക്യാൻസർ, അലർജി, അമിത വണ്ണം, ശാരീരിക രോഗങ്ങൾക്കെതിരെ പ്രധിരോധിക്കാൻ ഈ പാലിനിന് കഴിയും എന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു.

ചാർമ്മ സംരക്ഷണത്തിന് വേണ്ട ക്രീമുകൾ ഈ പാലുകൊണ്ട് നിർമ്മിക്കുന്നു. കഴുതപ്പാലിൽ ആന്റി ഓക്സിഡ് ധാരാളമുള്ളതിനാൽ അകാലവാർധക്യം തടയുന്നതിന് സഹായിക്കുന്നു. ഇതിനൊക്കെ പുറമേ കുട്ടികൾക്ക് ഏറ്റവും നല്ലത് കഴുതപ്പാൽ ആണ്. പനി, ഷീണം, കണ്ണു വേദന, പല്ലുവേദന ആസ്മ, വയറുവേദന എന്നിവക്ക് കഴുതപ്പാൽ ഉത്തമമാണ്. വൈറൽ-  ബാക്ടീരിയയിൽ നിന്ന് മനുഷ്യ ശരീരത്തെ സംരക്ഷിക്കാൻ കഴുതപ്പാലിന് കഴിയും.

മുലപ്പാലിലും, കഴുതപ്പാലി ലും സമാനമായ പ്രോട്ടീനുകളാണ് അടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ചും അലർജിക്ക് കാരണമാകുന്ന കേസിൻ എന്ന പ്രോട്ടീൻ കഴുത പാലിൽ വളരെ കുറച്ചു മാത്രമേ ഉള്ളൂ. വിറ്റാമിൻ ബി, ബി 12,  സി എന്നിവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.

പോഷക ഗുണത്തിന്റെ കാര്യത്തിൽ മുലപ്പാലിന് തുല്യമായ  കഴുത പാൽ ആസ്മ, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് ഏറ്റവും മികച്ച ഒറ്റമൂലി കൂടിയാണ്. മുല പാലിനേക്കാൾ  60- ഇരട്ടി അധികം വിറ്റാമിൻ സി കഴുതപ്പാലിൽ ഉണ്ട്. ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ധാതുക്കളും, കലോറി കളും ധാരാളം അടങ്ങിയിരിക്കുന്ന കഴുതപ്പാലിന്റെ വിശേഷങ്ങളിലേക്ക് പോയി നോക്കാം.

കച്ചോലം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like