പ്രണയം കീഴടക്കിയ കാമുകഹൃദയം പറയാൻ വെമ്പുന്ന ചിലത്...

പെണ്ണേ ഹൃദന്തം പിടയ്ക്കുന്നു

വരികൾ - കവിപ്രസാദ് ഗോപിനാഥ്. സംഗീതം - ലീലാ ജോസഫ്. ആലാപനം - ശ്രീകാന്ത് ഹരിഹരൻ. പെണ്ണേ ഹൃദന്തം പിടയ്ക്കുന്നു നിന്റെയീ കണ്ണിലേയ്ക്കിങ്ങനെ നോക്കി നിന്നാൽ കെട്ടടങ്ങീടാൻ മടിക്കുന്നു മോഹം തൊട്ടടുത്തിങ്ങനെ നീയിരുന്നാൽ ഒട്ടൊന്നടുക്കൂ കവിൾത്തടം നോവാതെ തൊട്ടെടുത്തോട്ടെയാക്കാന്തിയൽപം ഒട്ടൊന്നടയ്ക്കുകീ കണ്ണുകൾ - ചുണ്ടിനാല്‍ കട്ടെടുത്തോട്ടെയാപ്പൂമ്പരാഗം വിട്ടൊന്നകന്നു പോയീടുവാനോമനേ പറ്റുന്നതില്ലെനിക്കൊട്ടുപോലും അത്രയ്ക്കടുത്തു പോയ് നിന്നോടെന്നോമലേ അത്രമേല്‍ പ്രേമം വളര്‍ന്നു പോയി!

Author
Citizen Journalist

Fazna

No description...

You May Also Like