അവകാഡോയുടെ ഗുണങ്ങൾ
- Posted on September 13, 2021
- Health
- By Deepa Shaji Pulpally
- 728 Views
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു
തെക്ക് - മധ്യ മെക്സിക്കോയാണ് അവക്കാഡോ (വെണ്ണപ്പഴം)യുടെ ജന്മദേശം. ലോറേസീ എന്ന പൂച്ചെടി കുടുംബത്തിലെ അംഗമായ ഇത് ചെറിയ വിത്ത് അടങ്ങിയ പച്ച നിറമുള്ള ഒരു പഴമാണ്. പെർസിയ അമേരിക്കാനോ എന്നാണ് ഇതിന് ശാസ്ത്രീയനാമം.
അവകാഡോ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
ഇതിൽ ഉയർന്ന അളവിൽ പ്രയോജനകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു. വിറ്റാമിൻ സി, കെ, ബി 6,റിബോ ഫ്ലോവിൻ,നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ ഉറവിടവുമാണിത്. കൂടാതെ ഇതിൽ അവല്യുട്ടിൻ, ബീറ്റാകരോട്ടിൻ, ഒമേഗ - 3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്.