കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു

സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രൊഫ. കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകന്‍ ചരുവിലും സെക്രട്ടറിയായി പ്രൊഫ.സി.പി. അബൂബക്കറും ചുമതലയേറ്റു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രൊഫ. കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകന്‍ ചരുവിലും സെക്രട്ടറിയായി പ്രൊഫ.സി.പി. അബൂബക്കറും ചുമതലയേറ്റു.കേരള സാഹിത്യ അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് വായിക്കാനുള്ള അവസരം നല്‍കുമെന്ന് ചുമതലയേറ്റ ശേഷംസാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പറഞ്ഞു. ലിറ്റില്‍ മാഗസിനുകള്‍ മുതല്‍ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങള്‍ വരെ ഡിജിറ്റല്‍ രൂപത്തിലാക്കി വെബ്സൈറ്റ് മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കും. എന്നാല്‍ ഇവ അച്ചടിച്ചു വില്‍ക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി എഴുത്തുകാര്‍ക്ക് വേണ്ടി എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആലോചിച്ചു തീരുമാനമെടുക്കും. മാത്രമല്ല, പ്രവാസി എഴുത്തുകാരുടെ പരമ്ബര സമാഹരണത്തിന് ആവശ്യമായ പ്രത്യേക പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തും.

കേരളത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്ന അക്കാദമിയിലെ പരിപാടികള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും ഉത്തര-മധ്യ- ദക്ഷിണ കേരളത്തിലെ പരിപാടികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനും അതത് ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉള്‍പ്പെടെയുള്ള ചെറിയ കമ്മിറ്റികള്‍ രൂപീകരിക്കും. കൂടാതെ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുക, എഴുത്തുകാരുമായി ജനങ്ങള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുകയും വിവര്‍ത്തനശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ആഘോഷങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്

Author
Journalist

Dency Dominic

No description...

You May Also Like