പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ ശ്രദ്ധയ്ക്ക്
- Posted on March 14, 2023
- News
- By Goutham prakash
- 431 Views
തിരുവനന്തപുരം: വെബ്‌സൈറ്റ് അപ്‌ഡേഷനായി 2022 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗം പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരും ഇതോടൊപ്പം നല്‍കിയിട്ടുള്ള പൊര്‍ഫോര്‍മയില്‍ പെന്‍ഷന്‍ വിശദ വിവരശേഖരണ രേഖ മാര്‍ച്ച് 31 നകം പൂരിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുടെ നമ്പര്‍ എച്ച് 2/171/2022/ ഐ& പി.ആര്‍ ഉത്തരം പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ വരെ പെന്‍ഷന്‍ ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശ്രിത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും മാര്‍ച്ച് 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 2023 ജൂലൈ മുതല്‍ പെന്‍ഷന്‍ വിതരണം താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
