"ഹാച്ചിക്കോ" സ്നേഹത്തി ന്റെ പ്രതി രൂപമായ ഡോഗ്

ഭൂമിയിൽ ഡോഗ് നോളം സ്നേഹം ഉള്ള ഒരു ജീവി ഇല്ല  തെളിയിക്കുന്നതാണ്

ജപ്പാനിൽ നടന്ന ഒരു സംഭവം,  ഭൂമിയിൽ ഡോഗ് നോളം സ്നേഹം ഉള്ള ഒരു ജീവി ഇല്ല  തെളിയിക്കുന്നതാണ്.

യജമാനനു വേണ്ടി പത്തു വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന "ഹാച്ചിക്കോ " എന്ന ഡോഗിന്റെ പ്രതിമ ജപ്പാനിലെ "ഷിബുയ "റെയിൽവേ സ്റ്റേഷനിൽ കാണാം.

ജപ്പാൻ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന "ഉ യനെ"ക്ക് ഒരു ഡോഗ് ഉണ്ടായിരുന്നു. അതിന്റെ പേര് ആണ് "ഹാച്ചിക്കോ ".പ്രൊഫസർ രാവിലെ ജോലിക്ക് പോകുമ്പോൾ ഹാച്ചിക്കോ ഉം കൂടെ പോകും, തിരിച്ചു വരുമ്പോൾ സ്വീകരിക്കാനും ഹാച്ചിക്കോ ചെല്ലും. രണ്ട് വർഷം ഇങ്ങനെ കടന്നു പോയ്‌.

1926 മെയ്‌ 21ന് ജോലിക്ക് പോയ യജമാനൻ പിന്നീട് തിരിച്ചു വന്നില്ല.ജോലി സ്ഥലത്തു വച്ച് അദ്ദേഹം മരിച്ചു.

ഇതൊന്നും അറിയാത്ത ഹാച്ചിക്കോ വൈകുന്നേരം ട്രെയിൻ വരുന്ന സമയം ആയപ്പോൾ ഒരിക്കലും തിരിച്ചു വരാത്ത യജമാനനെ തിരക്കി ചെന്നു. രാവിലെ ഉം വൈകുന്നേരവും ഈ പതിവ് തുടർന്നു.

1932- ൽ ഇത് പത്ര വാർത്ത ആയി.ഇത് അറിഞ്ഞ യജമാനൻ്റെ ഭാര്യ കൂട്ടി കൊണ്ടു വരാൻ പോയ്‌. തിരികെ പോകാൻ ഹാച്ചിക്കോ കൂട്ടാക്കിയില്ല.

 ഒടുവിൽ അദ്ദേഹത്തിന്റെ ഭാര്യ റെയിൽവേ സ്റ്റേഷനിൽ ഉള്ള ഒരു കടക്കാരന് ഹാച്ചിക്കോ ക്കുള്ള ഭക്ഷണത്തിൻ്റെ ക്യാഷ് കൊടുത്തു ഏൽപ്പിച്ചു.

9-വർഷം യജമാനനു വേണ്ടി കാത്തിരുന്നു. 1935 മാർച്ച്‌ 8 ഹാച്ചിക്കോ ഈ ലോകത്തോട് വിട പറഞ്ഞു. യജമാനന്റെ ശവ കല്ലറക്ക് അടുത്ത് ഹാച്ചിക്കോയിനെയും അടക്കി.

പിന്നീട് ഹാച്ചിക്കോയുടെ പ്രതിമ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാക്കി.

എല്ലാ വർഷവും മാർച്ച്‌ 8ന്  ജനങ്ങൾ ഈ പ്രതിമയു ടെ അടുത്ത് ഒത്തു കൂടും. ഇന്നും അതു തുടരുന്നു.


പിന്നീട് ഹാച്ചിക്കോ യെ കുറിച്ച് സിനിമ ഇറങ്ങി. ജപ്പാനിലെ സ്കൂളിൽ ഹാച്ചിക്കോ യെ കുറിച്ച് പഠിപ്പിച്ചു.

അങ്ങനെ ഒരു ഡോഗ് ചരിത്രത്തിൻ്റെ ഭാഗമായി.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like