മക്കളുടെ സ്നേഹത്തേരിൽ ഏലിക്കുട്ടി

  • Posted on October 17, 2022
  • News
  • By Fazna
  • 47 Views

പ്രായമായ അമ്മയെ മക്കൾ തോളിലേറ്റി നീലക്കുറിഞ്ഞി കാണിക്കാൻ കൊണ്ട് വന്നു 

നീലക്കുറിഞ്ഞി പൂത്ത് കാണാൻ മലമുകളിലേക്ക് മക്കൾ പോകുന്ന വിവരമറിഞ്ഞപ്പോൾ 87  കാരിയായ അമ്മക്ക് ഒരു മോഹം , അവർക്കൊപ്പം പോയി എ വയലറ്റ് പരവതാനി നേരിൽ ഒന്ന് കാണണം . അമ്മയുടെ മോഹം അറിഞ്ഞപ്പോൾ മക്കൾ ഒട്ടും മടിച്ചില്ല . ഒപ്പം കൂട്ടി . ജീപ്പിൽ പോകുന്നയിടം വരെ പോയ ശേഷം ഒന്നര കിലോമീറ്ററോളം മക്കൾ തോളിലേറ്റി നടന്നു . കോട്ടയം മുട്ടുചിറ പറമ്പിൽ ഏലിക്കുട്ടി പോളാണ് ഇടുക്കി കള്ളിപ്പാറ മലനിരകളിലെത്തി കണ്ണും മനസ്സും നിറയുവോളം കുറിഞ്ഞിപ്പൂക്കളെ ആസ്വദിച്ചത് . മക്കളായ റോജനും സത്യനുമാണ് അമ്മക്ക് സാഫല്യമൊരുക്കിയത് 

Author
Citizen Journalist

Fazna

No description...

You May Also Like