തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി

സ്വന്തം ലേഖിക. 


 

തിരുവനന്തപുരം : വട്ടപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വെമ്പായം തേക്കടയിൽ  മാതാവിനെ മദ്യലഹരിയിൽ മകൻ ചവിട്ടിക്കൊന്നു   വെമ്പായം

 തേക്കട കുളത്തിങ്കര

പെരുമ്പിലാൻകോട് ഓമന അമ്മ (80) നെയാണ് മകൻ  മർദിച്ചു കൊലപ്പെടുത്തിയത് . മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു.. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.


അമ്മയുമായുണ്ടായ തർക്കത്തിനിടയിൽ  പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് എതിർപ്പുണ്ടായിരുന്നു .. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ മണികണ്ഠനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like