ശബരിമല നടവരവ് സ്വർണം സ്‌ട്രോംഗ് റൂമിലെത്തിയത് ഗുരുതര വീഴ്ചയെന്ന് തിരുവാഭരണ കമ്മീഷണർ

പത്തനംതിട്ട : ശബരിമലയിൽ നട വരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോംഗ് റൂമിലെത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണം എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മീഷണർ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 180 പവൻ സ്വർണം സ്‌ട്രോംഗ് റൂമിലെത്തിച്ചത്. 2022 ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച സ്വർണമാണ് ഇന്നലെ എത്തിച്ചത്. നടയടച്ചതിനുശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ സ്വർണം ,വെള്ളി, തുടങ്ങിയവ സ്ട്രോംഗ് റൂമിലെത്തിക്കുന്നതാണ് രീതിയെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ലഭിച്ചത്. സ്വർണം ശബരിമലയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് തിരുവാഭരണം കമ്മീഷണർക്ക് നൽകിയ വിശദീകരണം.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like