മാടമ്പ് കുഞ്ഞുകുട്ടന് വിട; കോവിഡ് ബാധയിൽ മലയാള സിനിമക്ക് ഒരു നഷ്ട്ടം കൂടി
- Posted on May 11, 2021
- Cinema
- By Deepa Shaji Pulpally
- 588 Views
‘പരിണാമം’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിന് അഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടി.

മലയാള സാഹിത്യകാരനും,തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇരുപതോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയായിരുന്നു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, നിഷാദം, പാതാളം, അവിഘ്നമസ്തു, ഭ്രഷ്ട്, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം, എന്തരോ മഹാനുഭാവുലു എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കെ ആർ മോഹനൻ മാടമ്പിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ് സിനിമ ആക്കിയപ്പോൾ ആ ചിത്രത്തിൽ നായകവേഷത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു.
പൈതൃകം, കരുണം, ആറാം തമ്പുരാൻ, ആനച്ചന്തം, പോത്തൻ വാവ, വടക്കുംനാഥൻ, കാറ്റു വന്നു വിളിച്ചപ്പോൾ, അഗ്നിസാക്ഷി, ദേശാടനം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും മാടമ്പ് കുഞ്ഞുകുട്ടൻ ആയിരുന്നു. ഈ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മാടമ്പിനെ തേടിയെത്തി. ‘പരിണാമം’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിന് അഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടി.
ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ഒന്ന് പ്രവർത്തനം ആരംഭിച്ചു