കഴുകൻമാർ മാലിന്യ നിർമ്മാർജ്ജനത്തിലെ വലിയ പോരാളി
- Posted on November 15, 2025
- News
- By Goutham prakash
- 32 Views
ഭാരതിദാസൻ
ഒരു കഴുകൻ ഒരു വർഷം നിർമ്മാർജ്ജനം ചെയ്യുന്ന മാലിന്യം പത്ത് വർഷം മുമ്പ് ഏഴ് ലക്ഷം കിലോ ആണെങ്കിൽ ഇപ്പോൾ അതിനിരട്ടിയാണെ പ്രമുഖ കഴുകൻ സംരംക്ഷകൻ അരുളകം ഭാരതിദാസൻ പറഞ്ഞു.
ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജി, വയനാട് പുളിയാർ മലയിൽ രാജ്യത്താദ്യമായി സംഘടിപ്പിച്ച പക്ഷി മേളയിൽ ഒരു സംഘം പ്രവർത്തകരുമായാണ് എത്തിയത്.
പശ്ചിമ ഘട്ട മലനിരകളുടെ മേഖലകളിൽ പ്രവർത്തിക്കുന്ന അരുളകം എന്ന സന്നദ്ധ സംഘടനയുടെ
സ്ഥാപകനാണ് ഭാരതിദാസൻ.
ഹ്യൂമുമായി യോജിച്ചുള്ള സുസ്ഥിര ആവാസ സംരംക്ഷണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ് ഭാരതിദാസനും അരുളകവും.
തൊണ്ണുറുകളിൽ ഒരു കൗതുകത്തിന് തുടങ്ങിയ പരിസ്ഥിതി സംരംക്ഷണ പ്രവർത്തനത്തിന്റെ അനുബന്ധമായാണ് ഭാരതി ദാസൻ കഴുകന്മാരുടെ ഈ നല്ല ഭൂമിയിലെ പ്രാധാന്യം ഞാൻ മനസിലാക്കിയതെന്ന് ഭാരതിദാസൻ.
അഴുകിയ മൃഗാ വശിഷ്ടങ്ങൾ നിർമ്മാർജനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഹരിത കർമ്മ സേനാനിയാണ് കഴുകൻമാർ.
ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ (Vulture). ആസ്ട്രേലിയ, അന്റാർട്ടിക്ക
എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. ഒരേപോലെ പരിണാമം പ്രാപിച്ച രണ്ടു തരം കഴുകന്മാർ ഉണ്ട്. കാലിഫോർണിയയിലും ആൻടീസ് മലനിരകളിലും കാണപ്പെടുന്നവയെ പുതു ലോക കഴുകന്മാർ (New world Vultures) എന്നും, യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ എന്നിവടങ്ങളിൽ ഉള്ളവയെ പഴയ ലോക കഴുകന്മാർ (Old World Vultures) എന്നും അറിയപ്പെടുന്നു.
തലയിൽ, സാധാരണ പക്ഷികൾക്കുള്ളതു പോലെ രോമം ഇവയ്ക്കില്ല. ഇത്തരം കഷണ്ടിത്തല കഴുകന്റെ പ്രത്യേകതയാണ്. തലയിൽ അഴുക്കു പിടിക്കാതിരിക്കാനും, ശരീരോഷ്മാവ് നിയന്ത്രിക്കാനും കഷണ്ടിത്തല പ്രയോജനപ്പെടുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു.
രാജ്യത്തെ പ്രഥമ പക്ഷി മേളയിൽ കഴുകന്മാരുടെ പ്രാധാന്യവും അവ ഭൂമിയിലെ മാലിന്യനിർമ്മാർജ്ജന പരിപാലനത്തിൽ വഹിക്കുന്ന പങ്ക് ചർച്ച ചെയ്യപ്പെട്ടു.
പതിനായിരം കോടി രൂപ മൂല്യം വരുന്ന കാർബൺ മാലിന്യമാണ്
കഴുകന്മാർ ഒരു വർഷം നീക്കം ചെയ്ത് ഭൂമിയെ വൃത്തിയാക്കുന്നന്നും ഭാരതി ദാസൻ പറഞ്ഞു.
ഡെവലപ്പർമാർ
സ്ഥിതിവിവരക്കണക്കുകൾ
