പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്ക കറുപ്പിച്ചത് /Black Gooseberry
- Posted on November 12, 2020
- Kitchen
- By enmalayalam
- 701 Views
വൈറൽ അണുബാധയ്‌ക്കെതിരെ പോരാടുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും കഴിയുന്ന ഒരു ഇന്ത്യൻ ഫലമുണ്ട് - നമ്മുടെ സ്വന്തം നെല്ലിക്ക! ഹിന്ദിയിൽ ആംല എന്നറിയപ്പെടുന്ന ഇന്ത്യൻ നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് ഈ പകർച്ചവ്യാധിയുടെ കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ നമ്മളെ സഹായിക്കുന്നു.
വീഡിയോ കാണാം .......................
നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു എന്ന കാര്യം ഒട്ടുമിക്കവർക്കും അറിയാം, ഏതു രൂപത്തിൽ കഴിച്ചാലും നെല്ലിക്കയുടെ തനതായ ഗുണം ലഭിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്
ഇവിടെ അവതരിപ്പിക്കുന്ന ഒരു നാടൻ വിഭവമാണ് നെല്ലിക്ക കറുപ്പിച്ചത്. നാട്ടുരുചികളിൽ പ്രധാനി തന്നെയാണ് ഇത്. ... അസാധ്യ രുചിയാണ്... 30 മുതൽ 35 ദിവസങ്ങൾ വരെ ആവശ്യമാണ് നെല്ലിക്ക കറുപ്പിച്ചത് തയ്യാറാക്കാൻ... എന്നാൽ പാകമായി കഴിഞ്ഞാൽ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം എന്ന ഗുണവും ഇതിനുണ്ട്, പഴയ തലമുറകളുടെ അടുക്കള ഭരണികളിൽ സ്ഥിരമായിരുന്ന ഈ വിഭവം നിങ്ങൾ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ
വളരെക്കുറച്ചു ചേരുവകൾ മതി ഇത് തയാറാക്കാൻ
- നെല്ലിക്ക
- പച്ച മുളക്/കാന്താരി/കുരുമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- ഉലുവ
- ഉപ്പ്
- വെളിച്ചെണ്ണ/നല്ലെണ്ണ
- കടുക്
- വെളുത്തുള്ളി
- കറിവേപ്പില
- കുരുമുളക് പൊടി